National
ഈസ്റ്റര്‍ ദിനത്തില്‍ ബേങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആര്‍ ബി ഐ നിര്‍ദേശം
പൊതുജനങ്ങളുടെ ഇടപാടുകള്‍ പരിമിതമായിരിക്കും

ന്യൂഡല്‍ഹി | ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 31 ഞായറാഴ്ച രാജ്യത്തെ എല്ലാ ബേങ്കുകളും പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബേങ്ക് നിര്‍ദേശം.സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സി ബേങ്കുകള്‍ തുറക്കാനാണ് നിര്‍ദേശം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനം കണക്കിലെടുത്താണ് നിര്‍ദ്ദേശം. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമെന്നും വിവരം ഇടപാടുകാരെ അറിയിക്കണമെന്നും ആര്‍ബിഐ ബേങ്കുകളോട് ആവശ്യപ്പെട്ടു.
മാര്‍ച്ച് 25, 26 ദിവസങ്ങളില്‍ ഹോളി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബബോങ്കുകള്‍ക്കു അവധിയാണ്. മാര്‍ച്ച് 29 ദുഃഖവെള്ളി പ്രമാണിച്ച് ബേങ്കുകള്‍ അടഞ്ഞുകിടക്കും. മാര്‍ച്ച് 30 ശനിയാഴ്ചയാണ്. ഈ അവധികള്‍ കൂടി കണക്കിലെടുത്താണ് ബേങ്കുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
2023- 24 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ രസീതുകളും പേയ്‌മെന്റുകളും സംബന്ധിച്ച എല്ലാ സര്‍ക്കാര്‍ ഇടപാടുകളും പൂര്‍ത്തിയാക്കാനാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബേങ്ക് ശാഖകളും തുറക്കാനാണ് ഉത്തരവ്. അതേസമയം പൊതുജനങ്ങളുടെ ഇടപാടുകള്‍ പരിമിതമായിരിക്കും