National
ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം വെട്ടിക്കുറച്ചു; ഭവന, കാര്‍ഷിക വായ്പകളുടേയടക്കം പലിശ നിരക്ക് കുറയും
ഫെബ്രുവരിയിലും കാല്‍ ശതമാനം കുറച്ചതിനു പിറകെയാണ് വീണ്ടും പലശനിരക്ക് കുറച്ചിരിക്കുന്നത്

മുംബൈ | സാധാരണക്കാര്‍ക്കടക്കം അശ്വാസമായി റിസര്‍വ് ബേങ്ക് (ആര്‍ബിഐ) അടിസ്ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാല്‍ ശതമാനം കുറച്ചതിനു പിറകെയാണ് വീണ്ടും പലശനിരക്ക് കുറച്ചിരിക്കുന്നത്. 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്നു കുറച്ചതെന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.
റിപ്പോ നിരക്ക് കുറച്ചതിലൂടെ ബേങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും
വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. ട്രംപിന്‍റെ തിരിച്ചടിത്തീരുവ ഉള്‍പ്പടെയ ആഗോളതലത്തില്‍ ഉയരുന്ന നികുതി ഭീഷണികളെ മറികടക്കാന്‍ ഈ മാറ്റം അനിവാര്യമാണെന്നാണ് റിസര്‍വ് ബേങ്കിന്‍റെ വിലയിരുത്തല്‍.
റിസര്‍വ് ബേങ്ക് വാണിജ്യ ബേങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. വാണിജ്യ ബേങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന സര്‍പ്ലസ് പണത്തിന് റിസര്‍വ് ബേങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്.