National
പേടിഎമ്മിനെതിരായ നടപടി പുനഃപരിശോധിക്കില്ലെന്ന് ആർ ബി ഐ ഗവർണർ
പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റിസർവ് ബാങ്ക് തീരുമാനം പുനഃപരിശോധിക്കുമെന്ന ഊഹാപോഹങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ന്യൂഡൽഹി | പേടി എമ്മിന് എതിരെ സ്വീകരിച്ച നിയന്ത്രണ നടപടി പുനഃപരിശോധിക്കില്ലെന്ന് റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റിസർവ് ബാങ്ക് തീരുമാനം പുനഃപരിശോധിക്കുമെന്ന ഊഹാപോഹങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഫെബ്രുവരി 29നകം നിക്ഷേപങ്ങൾ, ക്രെഡിറ്റ് ഉൽപ്പന്നങ്ങൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവയുൾപ്പെടെയുള്ള മിക്ക പ്രവർത്തനങ്ങളും അടച്ചുപൂട്ടാനും പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്താനും പേടിഎം പേയ്മെന്റ്സ് ബാങ്കിന് ആർ ബി ഐ നിർദേശം നൽകിയിരുന്നു.
അതേസമയം, റെഗുലേറ്ററി വിഷയങ്ങൾ പരിശോധിക്കാൻ പേടിഎം ഒരു ഉപദേശക സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. മുൻ സെബി ചെയർമാൻ എം ദാമോദരന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.