Connect with us

Business

മൂന്ന് ബേങ്കുകള്‍ക്ക് 10.34 കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ

ആര്‍ബിഐ നിര്‍ദേശിച്ച വിവിധ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് പിഴ.

Published

|

Last Updated

മുംബൈ| രാജ്യത്തെ മൂന്ന് ബേങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ആര്‍ബിഐ നിര്‍ദേശിച്ച വിവിധ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് പിഴ. സിറ്റി ബേങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് എന്നിവയ്ക്കാണ് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്.

10.34 കോടി രൂപയാണ് പിഴ. നിക്ഷേപകര്‍ക്ക് ബോധവല്‍ക്കരണ ഫണ്ട് പദ്ധതി, സാമ്പത്തിക സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് പെരുമാറ്റച്ചട്ടം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് സിറ്റി ബേങ്കിന് 5 കോടി രൂപ പിഴ ചുമത്തിയതായി ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ബേങ്ക് ഓഫ് ബറോഡയ്ക്ക് 4.34 കോടിയാണ് ചുമത്തിയത്.

വായ്പയും അഡ്വാന്‍സും സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബേങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബേങ്കിന് ഒരു കോടി രൂപയുമാണ് പിഴ ചുമത്തിയത്. പിഴകള്‍ ചുമത്തിയിരിക്കുന്നത് റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബേങ്കുകള്‍ അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍ബിഐ പറഞ്ഞു.