Connect with us

Business

ഫീച്ചര്‍ ഫോണിലൂടെ പണമിടപാട് സംവിധാനം ആരംഭിച്ച് ആര്‍ബിഐ

യുപിഐ 123 പേ എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനമാണ് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അവതരിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കുവേണ്ടി റിസര്‍വ് ബേങ്ക് തത്സമയ പണമിടപാട് സംവിധാനം ആരംഭിച്ചു. യുപിഐ 123 പേ എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനമാണ് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അവതരിപ്പിച്ചത്. രാജ്യത്തെ 40 കോടിയോളം വരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി പണമിടപാട് നടത്താന്‍ ഇതിലൂടെ സാധിക്കും.

ഐവിആര്‍(ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ്) നമ്പര്‍, ഫീച്ചര്‍ ഫോണിലെ ആപ്പ്, മിസ്ഡ് കോള്‍, ശബ്ദതരംഗം എന്നിവ ഉപയോഗിച്ചുള്ള പണമിടപാടുകളാണ് ഇതില്‍ ഉള്‍പ്പെടുക. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പണമിടപാട്, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍, ഫാസ്ടാഗ് റീചാര്‍ജ്, മൊബൈല്‍ റീചാര്‍ജ്, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങിയവ ഈ സംവിധാനത്തിലൂടെ കഴിയും. ബേങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാനും യു പി ഐ പിന്‍ സജ്ജീകരിക്കാനോ മാറ്റോനോ സാധിക്കും.

 

 

 

Latest