Connect with us

National

ആര്‍ ബി ഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ദ്വൈമാസ പണ വായ്പാ നയപ്രഖ്യാപനം ഇന്ന്

25 ശതമാനം വര്‍ധന വരുത്തി റിപ്പോ നിരക്ക് 6.25 ശതമാനമാക്കാനാണ് സാധ്യത.

Published

|

Last Updated

മുംബൈ | റിസര്‍വ് ബേങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ ദ്വൈമാസ പണ വായ്പാ നയപ്രഖ്യാപനം ഇന്നുണ്ടാകും. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് പ്രഖ്യാപനം നടത്തുക. 25 ശതമാനം വര്‍ധന വരുത്തി റിപ്പോ നിരക്ക് 6.25 ശതമാനമാക്കാനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

നിരക്കുയര്‍ത്തിയാല്‍ വ്യക്തിഗത- ഭവന-വാഹന വായ്പകള്‍ക്കടക്കം പലിശ ഉയരും. അടിസ്ഥാന നിരക്കധിഷ്ഠിതമായ ബേങ്ക് വായ്പകള്‍ക്കാകും പലിശ കൂടുക. ഈ വിഭാഗത്തിലെ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക (ഇ എം ഐ) കൂടും.

കഴിഞ്ഞ മേയ് മുതലാണ് ആര്‍ ബി ഐ നിരക്കുയര്‍ത്താന്‍ ആരംഭിച്ചത്. 2.25 ശതമാനമാണ് ഇതുവരെ ഉയര്‍ത്തിയത്.