Connect with us

Business

ഡിജിറ്റല്‍ കറന്‍സി ഉടന്‍ പുറത്തിറക്കാന്‍ പദ്ധതിയുണ്ടെന്ന് ആര്‍ബിഐ

സിബിഡിസി സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുന്ന കറന്‍സിക്ക് തുല്യമാണ്. പക്ഷേ പേപ്പറില്‍ നിന്ന് വ്യത്യസ്തമായ ഒരു രൂപമാണുണ്ടാകുക.

Published

|

Last Updated

ന്യൂഡല്‍ഹി| റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിസംബറോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വരും കാലങ്ങളില്‍ കറന്‍സി കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതുമായ രീതി മാറ്റാന്‍ കഴിയുന്ന ഒരു കണ്ടുപിടിത്തമായിരിക്കുമിത്. എന്നാലിത് ഭൗതികമായ പണത്തിന് പകരമുള്ളതോ ക്രിപ്‌റ്റോകറന്‍സികളോ അല്ലെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ പറഞ്ഞു.

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) എന്നാണ് ഇവ അറിയപ്പെടുക. ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സിയാണിത്. ഉപയോക്താവിന് ഒരു മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ വാലറ്റിലൂടെ പെയ്മെന്റുകള്‍ നടത്താനോ സ്വീകരിക്കാനോ കഴിയും. എന്നാല്‍ ഇത് പണത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കില്ല. ഡിജിറ്റലായി കൈവശം വെച്ചിരിക്കുന്ന 100 രൂപ ഭൗതിക പണ രൂപത്തിലുള്ള 100 രൂപയ്ക്ക് തുല്യമാണ്. സിബിഡിസി സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുന്ന കറന്‍സിക്ക് തുല്യമാണ്. പക്ഷേ പേപ്പറില്‍ നിന്ന് വ്യത്യസ്തമായ ഒരു രൂപമാണുണ്ടാകുക. ഇത് ഇലക്ട്രോണിക് രൂപത്തിലുള്ള കറന്‍സിയായിരിക്കും.

 

Latest