Connect with us

repo rate has been increased

റിപ്പോ നിരക്ക് ആര്‍ ബി ഐ വീണ്ടും ഉയര്‍ത്തി

ബേങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും

Published

|

Last Updated

മുംബൈ |  ബേങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ റിസര്‍വ് ബേങ്ക് വീണ്ടും ഉയര്‍ത്തി. 4.40 ശതമാനത്തില്‍നിന്ന് 4.90 ശതമാനമായാണ് നിരക്ക് ഉയര്‍ത്തിയത്. ഇതോടെ ബേങ്ക് വായ്പയുടെ പലിശനിരക്ക് കൂടും. ഇത് നിലവില്‍ വായ്പ എടുത്തവരേയടക്കം പ്രതികൂലമായി ബാധിക്കും.

യുക്രൈന്‍- റഷ്യ യുദ്ധത്തെത്തുടര്‍ന്നുള്ള നാണ്യപ്പെരുപ്പ (വിലക്കയറ്റ) ഭീഷണി നേരിടാന്‍ പലിശനിരക്ക് 0.4% റിസര്‍വ് ബേങ്ക് പണനയ സമിതി വര്‍ധിപ്പിച്ചിരുന്നു. അതിനുശേഷമാണ് ബുധനാഴ്ചത്തെ തീരുമാനം. റിപ്പോ 4.9 ശതമാനമായതോടെ ബേങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും.

എന്നാല്‍ റിപ്പോ നിരക്ക് ഉയര്‍ത്തുമ്പോള്‍ ബേങ്ക് നിക്ഷേപങ്ങളുടെ പലിശയും ചെറിയ രീതിയില്‍ ഉയരുമെന്നത് നേരിയ ആശ്വാസമാണ്. 2018 ആഗസ്റ്റിനു ശേഷം മെയിലാണ് ആദ്യമായി പലിശനിരക്ക് കൂട്ടിയത്.

 

Latest