Connect with us

ipl 2022

ഹൈദരാബാദിനോട് നാണം കെട്ട തോല്‍വിയുമായി ആര്‍ സി ബി

ആര്‍ സി ബി 16.1 ഓവറിൽ കേവലം 68 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

Published

|

Last Updated

മുംബൈ | സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളര്‍മാര്‍ക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആര്‍ സി ബി 16.1 ഓവറിൽ കേവലം 68 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദ് എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ 28 ബോളില്‍ 47 റണ്‍സെടുത്തു.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ടി നടരാജനും മാര്‍കോ ജെന്‍സനുമാണ് ആര്‍ സി ബിയുടെ കഥ കഴിച്ചത്. നടരാജന്‍ മൂന്ന് ഓവറില്‍ പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ജഗദീഷ് സുച്ചിത് രണ്ടും ഭുവനേശ്വര്‍ കുമാര്‍, ഉംറാന്‍ മാലിക് എന്നിവര്‍ ഒന്ന് വീതവും വിക്കറ്റെടുത്തു. ആര്‍ സി ബി ബാറ്റിംഗ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (12), സുയാഷ് പ്രഭുദേശായ് (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 12 റണ്‍സ് എക്‌സ്ട്രാസും ലഭിച്ചു.

 

Latest