kannur university vc
കണ്ണൂര്‍ സര്‍വകലാശാലാ വി സിയുടെ പുനര്‍നിയമനം; മന്ത്രി ആര്‍ ബിന്ദു ഗവര്‍ണ്ണര്‍ക്കയച്ച കത്ത് പുറത്ത്
നവംബറില്‍ കാലാവധി അവസാനിക്കുന്ന ഗോപിനാഥിനെ സ്ഥാനത്ത് തുടര്‍ന്നും നിയോഗിക്കണമെന്ന് പ്രോ വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ ആവശ്യപ്പെടുകയാണ് എന്ന് കത്തില്‍ പറയുന്നു
തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ ഗോപിനാഥിനെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ടത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഇത് വ്യക്തമാക്കുന്ന കത്ത് പുറത്ത് വന്നു. ആവശ്യമുന്നയിച്ച് മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്. നവംബറില്‍ കാലാവധി അവസാനിക്കുന്ന ഗോപിനാഥിനെ സ്ഥാനത്ത് തുടര്‍ന്നും നിയോഗിക്കണമെന്ന് പ്രോ വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ ആവശ്യപ്പെടുകയാണ് എന്ന് കത്തില്‍ പറയുന്നു.
പുതിയ റിസര്‍ച്ച് ഡയറക്ടറേറ്റ് തുടങ്ങാന്‍ ഗോപിനാഥ് രവീന്ദ്രന്‍ മുന്‍കൈ എടുത്തു. കാലാവധി നീട്ടി നല്‍കുന്നത് സര്‍വകലാശാലക്ക് ഗുണം ചെയ്യും. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നിയമങ്ങല്‍ അനുസരിച്ച് രണ്ടാമതും നിയമിക്കുന്നതിന് തടസ്സങ്ങളില്ല. പ്രായം സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഇല്ല. സര്‍വ്വകലാശാല നേട്ടങ്ങള്‍ സ്വന്തമാക്കിയത് ഗോപിനാഥിന്റെ നേതൃത്വത്തിലാണെന്നും മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ അവകാശപ്പെടുന്നു.