Connect with us

ssf

റീ സ്റ്റേർ കേരള: എസ് എസ് എഫ് 'ലൽകാർ' നേതൃസംഗമം വ്യാഴാഴ്ച

കൊളപ്പുറം, വളാഞ്ചേരി കേന്ദ്രങ്ങളിലാണ് സംഗമം.

Published

|

Last Updated

കോട്ടക്കൽ | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന റി സ്റ്റേർ കേരളയുടെ മുന്നൊരുക്ക ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലയിൽ സെക്ടർ നേതൃസംഗമം വ്യാഴാഴ്ച. കൊളപ്പുറം, വളാഞ്ചേരി കേന്ദ്രങ്ങളിലാണ് സംഗമം.

കൊളപ്പുറം സുന്നി മദ്രസയിലെ സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി ആർ കുഞ്ഞിമുഹമ്മദും വളാഞ്ചേരി സ്റ്റുഡൻറ്സ് സെന്ററിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ.അബൂബക്കറും ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരി, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് സകരിയ, എൻ അബ്ദുല്ല സഖാഫി, ജാഫർ ശാമിൽ ഇർഫാനി സംസാരിക്കും

രണ്ട് കേന്ദ്രങ്ങളിലായി 93 സെക്ടറുകളിലെ പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി എന്നിവരാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്.

 

Latest