Connect with us

Kerala

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് വായനോത്സവം; ഗ്രേസ് മാര്‍ക്കും പരിഗണനയില്‍

വിദ്യാര്‍ഥികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം |  സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനു പദ്ധതിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥികളില്‍ പത്രവായന ഉള്‍പ്പെടെ കാര്യക്ഷമമാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ വായനോത്സവം സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കും.

വിദ്യാര്‍ഥികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.എല്ലാ ദിവസവും കുട്ടികള്‍ പത്രം വായിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കല്‍, ഇതിനായി പ്രത്യേകം പീരിയഡ് അനുവദിക്കല്‍, പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍, വായന പ്രോത്സാഹിപ്പിക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകള്‍ ഉറപ്പാക്കല്‍, വായനാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

 

Latest