Kerala
കേന്ദ്രത്തിനെതിരെ ഒന്നിച്ച സമരത്തിന് തയ്യാര്‍, കൊല്ലം എംഎല്‍എയെ മാറ്റിനിര്‍ത്തിയിട്ടില്ല, നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ എസ്എഫ്‌ഐക്ക് ബന്ധമില്ല: എം വി ഗോവിന്ദന്‍
വന്യജീവി സംരക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ വന നിയമം തടസമാണ്

തിരുവനന്തപുരം | വയനാട് പുനരധിവാസത്തിനായി സഹായം അനുവദിക്കാതെമാര്‍ച്ച് 31 ന് അകം പദ്ധതികള്‍ പൂര്‍ത്തിയാക്കാനായി വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി വിചിത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഇതിനെതിരെ പ്രതിപക്ഷവുമായി ഒന്നിച്ച് സമരം ചെയ്യാന്‍ തടസമില്ല. അവരല്ലേ യോജിച്ച സമരത്തിന് ഇല്ലന്ന് പറഞ്ഞിരുന്നത്. കേരളത്തിന് വേണ്ടിയാകണം സമരം. എന്ത് ചെയ്താലും സഹിക്കും എന്ന നില വരരുതെന്നും ഗോവിന്ദന്‍ പറഞ്ഞു
വന്യജീവി സംരക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ വന നിയമം തടസമാണ്. റെയില്‍വേ വിഹിതത്തില്‍ ഏറ്റവും കുറവ് ലഭിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്. കേരളം ഒന്നാമത് എന്ന് പറയുന്നത് ആനുകൂല്യങ്ങള്‍ കിട്ടാന്‍ തടസം ആകുന്നുവെന്നാണ് കേന്ദ്ര മന്ത്രിമാര്‍ പറയുന്നത്. കേരളത്തിലെ ധന പ്രതിസന്ധിയുടെ മുഖ്യ കാരണം കേന്ദ്ര നയങ്ങളാണ്
കോട്ടയം റാഗിങ്ങില്‍ എസ്എഫ്‌ഐക്ക് ബന്ധമില്ല. എസ്എഫ്‌ഐ നഴ്‌സിങ്ങ് കോളജില്‍ പ്രവര്‍ത്തനമില്ല.എസ്എഫ്‌ഐ സംഭവത്തിന് പിറകില്‍ എന്ന പൊതു ബോധം സൃഷ്ടിക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ഗവേഷണം നടത്തുന്നു. പ്രതിപക്ഷ നേതാവ് എന്തും പറയുന്ന നിലയില്‍.പാതി വില തട്ടിപ്പില്‍ നടന്നത് വന്‍ കൊള്ളയാണ്. ബി ജെപി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ മുതല്‍ താഴെ തട്ട് വരെയുള്ളവര്‍ പങ്കാളികള്‍. ഉന്നതരായ നേതാക്കള്‍ വരെ ഇതിലുണ്ട്.
കേരളത്തിലെ വ്യവസായിക വളര്‍ച്ചയിലെ ആവേശകരമായ മാറ്റം പ്രതിഫലിപ്പിക്കാന്‍ തരൂരിന്റെ ലേഖനത്തിന് കഴിഞ്ഞു. ശശി തരൂരിന്റെ ഈ പ്രസ്താവന ഒന്നും നടക്കുന്നില്ലന്ന പ്രരിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യത്തിന്റയും പ്രചരണം തെറ്റാണെന്ന് തെളിയിച്ചു. തരൂരിനെ അഭിനന്ദിക്കുന്നു. വസ്തുത പറഞ്ഞാല്‍ അംഗീകരിക്കാത്തവരാണ് കോണ്‍ഗ്രസുകാര്‍. ആരെയും തല്ലുന്നത് പാര്‍ട്ടി നയമല്ലെന്നും ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദന്‍ പറഞ്ഞു
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാന സമ്മേളനം മാര്‍ച്ച് 6, 7, 8, 9 തീയതികളില്‍ കൊല്ലത്ത് നടക്കും. ഫെബ്രുവരി 17ന് സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം ആചരിക്കും. കൊല്ലം എംഎല്‍എയെ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല. അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു