Connect with us

MODI@MEDIA

ഏത് വിഷയവും പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍: പ്രധാനമന്ത്രി

എല്ലാത്തിനും സര്‍ക്കാറിന് ഉത്തരമുണ്ട്. നടക്കാന്‍ പോകുന്നത് സുപ്രധാന പാര്‍ലിമെന്റ് സമ്മേളനം

Published

|

Last Updated

ന്യൂഡല്‍ഹി പാര്‍ലിമെന്റ് പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാറിന് ഉത്തരമുണ്ട്. വികസന വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നാരംഭിക്കുന്ന പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായാണ് മോദി മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഒന്നും ചോദിക്കാന്‍ അവസരമില്ലായിരുന്നു.

നടക്കാന്‍ പോകുന്നത് സുപ്രധാനമായ പാര്‍ലിമെന്റ് സമ്മേളനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ 75- ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയമാണ്. പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കണം. രാജ്യം താത്പര്യം മുന്‍നിര്‍ത്തിയുള്ള ഇടപെടലാണ് വേണ്ടത്. പാര്‍ലിമെന്റ് സമ്മേളം ഫലപ്രദമായി ഇടപെടണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.