Kerala
ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് തയ്യാര്‍; പി ജി പ്രവേശന നടപടികള്‍ നീളും: മന്ത്രി
പത്തനംതിട്ട | മെഡിക്കല്‍ പി ജി ഡോക്ടര്‍മാരുടെ സമരത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍. പി ജി ഡോക്ടര്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്റെ ഓഫീസിലെത്തി സംസാരിക്കാമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. സമരക്കാരെ എപ്പോള്‍ വേണമെങ്കിലും കാണാന്‍ തയാറാണെന്നും പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.
പി ജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. പിന്നീട് അവര്‍ ആവശ്യങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു. ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യമാണ് സമരക്കാര്‍ സൃഷ്ടിക്കുന്നത്. സമരക്കാരുമായി എപ്പോള്‍ വേണമെങ്കിലും ആശയ വിനിമയം നടത്താം. വിദ്യാര്‍ഥികളുടെ ജോലി ഭാരം കുറക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകും. കോടതി വിധി വരും വരെ പി ജി പ്രവേശനം നീളുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
---- facebook comment plugin here -----