Kerala
ആശാവര്‍ക്കാര്‍മാര്‍ക്കൊപ്പം ഡല്‍ഹിയില്‍ പോയി സമരം ചെയ്യാന്‍ തയ്യാര്‍: മന്ത്രി വീണാ ജോര്‍ജ്
2023-24ല്‍ 100 കോടി കേന്ദ്രം നല്‍കാനുണ്ട്

തിരുവനന്തപുരം | ആശാ വര്‍ക്കര്‍മാര്‍ക്കൊപ്പം ഡല്‍ഹിയില്‍ പോയി സമരം ചെയ്യാന്‍ തയ്യാറാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശമാരുടെ വേതനത്തിന് 100 കോടി വേണ്ടിയിരുന്നു.
കേന്ദ്രം നല്‍കിയില്ല. തുക വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. 2023-24ല്‍ 100 കോടി കേന്ദ്രം നല്‍കാനുണ്ട്. കേന്ദ്രം നല്‍കാനുള്ള തുക ആവശ്യപ്പെട്ടതിന് രേഖ ഉണ്ട്. ആശ വര്‍ക്കേഴ്‌സുമായി വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇനിയും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
ആശാ വര്‍ക്കേഴ്സിന് ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത് സംസ്ഥാനമാണ് കേരളം.7000 രൂപയാണ് ഓണറേറിയമായി സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ 1500 രൂപ മാത്രം നല്‍കുന്ന സംസ്ഥാനങ്ങളുമുണ്ട്.ചര്‍ച്ചയ്ക്ക് തടസ്സമില്ല. ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സംസാരിക്കാം. പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല എന്ന് അറിയിച്ചിരുന്നു.
ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വന്ന് സംസാരിക്കാം. നിലവിലെ രണ്ട് ആവശ്യങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല എന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.