Connect with us

Kerala

'സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ തയ്യാര്‍'; വൈക്കം സത്യാഗ്രഹ വേദിയിലെ അവഗണനയില്‍ അതൃപ്തിയുമായി കെ മുരളീധരന്‍

. പാര്‍ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍  അറിയിച്ചാല്‍ മതി

Published

|

Last Updated

കൊച്ചി | വൈക്കം സത്യാഗ്രഹ ശതാബ്ദിയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ കടുത്ത അതൃപ്തിയുമായി കെ മുരളീധരന്‍ എംപി വേദിയില്‍ തന്നെ മനപ്പൂര്‍വം അവഗണിച്ചെന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. പാര്‍ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍  അറിയിച്ചാല്‍ മതി. ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതെന്നാണ് അവരുടെയൊക്കെ മനോഭാവം. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ താന്‍ തയ്യാറാണെന്നും കെ മുരളീധരന്‍ പറഞ്ഞു

അതേ സമയം പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന്‍ കെപിസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലമികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയുടെ മുന്‍നിരയില്‍ തന്നെ മുരളീധരന്‍ ഉണ്ടായിരുന്നു. എന്നിട്ടും തന്നെ അവഗണിച്ചത് ശരിയായില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

വേദിയുടെ മുന്‍നിരയിലുണ്ടായിട്ടും തരൂരിനേയും പ്രസംഗിക്കാന്‍ ക്ഷണിച്ചില്ല. വേദിയില്‍ വെച്ചുതന്നെ പൊട്ടിത്തെറിച്ച മുരളീധരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേറെ ആളെ നോക്കണമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.