Connect with us

Real madrid

ബാഴ്‌സയെ വീണ്ടും തകര്‍ത്ത് റയല്‍; കരീം ബെന്‍സെമക്ക് ഹാട്രിക്

ജയത്തോടെ മെയ് മാസം നടക്കുന്ന കോപ ഡെല്‍ റേ കപ്പ് ഫൈനലില്‍ റയല്‍ എത്തി.

Published

|

Last Updated

മാഡ്രിഡ് | ചിരവൈരികളായ ബാഴ്‌സലോണയെ സ്വന്തം തട്ടകത്തില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഏകപക്ഷീയമായ നാല് ഗോളിനാണ് റയലിന്റെ ജയം. കരീം ബെന്‍സെമ വീണ്ടും ഹാട്രിക് നേടി.

ജയത്തോടെ മെയ് മാസം നടക്കുന്ന കോപ ഡെല്‍ റേ കപ്പ് ഫൈനലില്‍ റയല്‍ എത്തി. ഒസാസുനയാണ് എതിരാളി. 2014ന് ശേഷം റയല്‍ ആദ്യമായാണ് ആഭ്യന്തര കപ്പിന്റെ ഫൈനലില്‍ എത്തുന്നത്. രണ്ടാം പകുതിയിലാണ് ബെന്‍സെമ ഹാട്രിക് നേടിയത്.

ആദ്യ പകുതിയില്‍ വിനിഷ്യസ് ജൂനിയര്‍ ആണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. കോപ ഡെല്‍ റേ കപ്പിന്റെ ആദ്യപാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ ജയിച്ചിരുന്നു.

Latest