laliga
വാലന്റൈന്‍ ഷോക്കില്‍ നെഞ്ചകം തകര്‍ന്ന് റയല്‍ മാഡ്രിഡ്
വാലന്റൈന്‍ കാസ്റ്റെലാനോസിന്റെ നാല് ഗോളുകളാണ് വമ്പന്മാര്‍ക്കെതിരെ വന്‍ വിജയം നേടാന്‍ ഗിറോണക്ക് സാധിച്ചത്.
ഗിറോണ | സ്പാനിഷ് ലാലിഗയില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി റയല്‍ മാഡ്രിഡ്. ലാലിഗയിൽ ഒമ്പതാം സ്ഥാനത്തുള്ള ഗിറോണയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് തോറ്റത്. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ ചാമ്പ്യന്‍മാരുടെ ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണിത്.
വാലന്റൈന്‍ കാസ്റ്റെലാനോസിന്റെ നാല് ഗോളുകളാണ് വമ്പന്മാര്‍ക്കെതിരെ വന്‍ വിജയം നേടാന്‍ ഗിറോണക്ക് സാധിച്ചത്. 12, 14, 46, 62 മിനുട്ടുകളിലായിരുന്നു വാലന്റൈന്‍ ഫയറിംഗ്. ഇതോടെ ലാലിഗയില്‍ ഈ നൂറ്റാണ്ടില്‍ നാല് ഗോള്‍ നേടുന്ന ആദ്യയാള്‍ കൂടിയായി അർജൻ്റൈൻ താരമായ വാലന്റൈന്‍ കാസ്റ്റെലാനോസ്.
ന്യൂയോര്‍ക്ക് സിറ്റി എഫ് സിയില്‍ നിന്ന് വായ്പയടിസ്ഥാനത്തില്‍ ഗിറോണയിലെത്തിയ താരമാണ് വാലന്റൈന്‍. റയലിന് വേണ്ടി 34ാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറും 85ാം മിനുട്ടില്‍ ലൂകാസ് വാസ്‌കസും ഗോള്‍ നേടി. ലാലിഗയില്‍ ഏഴ് കളികള്‍ മാത്രം ബാക്കിയുള്ള റയലിന്റെ കിരീട സാധ്യതയും മങ്ങുകയാണ്.