Kozhikode
മനുഷ്യനില്‍ അറിവും അദബും സമ്മിശ്രമാകുമ്പോഴാണ് യഥാര്‍ഥ വിജയം സാധ്യമാകുന്നത്: ഖലീല്‍ ബുഖാരി
മാതാപിതാക്കളെയും സമൂഹത്തെയും സേവിക്കുന്നതില്‍ സമൂഹം കൂടുതല്‍ ശ്രദ്ധചെലുത്തണം.
പൂനൂര് | മനുഷ്യനില്‍ അറിവും അദബും സമ്മിശ്രമാകുമ്പോഴാണ് യഥാര്‍ഥ വിജയം സാധ്യമാകുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി പ്രസ്താവിച്ചു. മര്‍കസ് ഗാര്ഡന് ഉര്‍സേ അജ്മീര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പ്രസ്ഥാനിക സ്ഥാപനങ്ങളൊക്കെയും ഈ ലക്ഷ്യത്തിലാണ് നിലകൊള്ളുന്നത്. മാതാപിതാക്കളെയും സമൂഹത്തെയും സേവിക്കുന്നതില്‍ സമൂഹം കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് അബ്ദുല്‍ ഫാത്താഹ് അവേലത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിച്ചു. ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തീം ടോക്കും ഡോ. അബ്ദുസ്സലാം സഖാഫി ദേവര്‍ശോല മുഖ്യപ്രഭാഷണവും നടത്തി. അബൂബക്കര്‍ സഖാഫി പന്നൂര് എ പി മുഹമ്മദ് മുസ്ലിയാര് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് ഫാളില്‍ നൂറാനി ആമുഖ പ്രഭാഷണം നടത്തി. ഹാജി ഇഹ്സാന്‍ ആമിന് കഡ്വാല മുംബൈ മുഖ്യാതിഥിയായിരുന്നു.
ഉച്ചക്ക് നടന്ന ഖത്മുല് ഖുര്‍ആന്‍ മജ്ലിസിന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫി നേതൃത്വം നല്കി. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാര്‍ഥന നിര്‍വഹിച്ചു. നൗഫല്‍ നൂറാനി സ്വാഗതവും അബൂസ്വാലിഹ് സഖാഫി നന്ദിയും പറഞ്ഞു. സയ്യിദ് ശാഫി ബാഅലവി വളപട്ടണം, ഹുസൈന് ഫൈസി കൊടുവള്ളി, മുഹ്യിദ്ധീന് സഖാഫി തളീകര, നാസര്‍ സഖാഫി പൂനൂര്, സുഹൈറുദ്ധീന്‍ നൂറാനി, ആസഫ് നൂറാനി പങ്കെടുത്തു.
‘ഖിദ്മ; എ ലൈഫ് വര്ത് ലിവിങ്’ എന്ന പ്രമേയത്തില്‍ ഈ മാസം ഒന്നിന് ആരംഭിച്ച ഉര്‍സേ അജ്മീറിന്റെ ഭാഗമായി ഗരീബ് നവാസ് സൗഹൃദ സംഗമം, ‘അജ്മീര്‍ ഖാജയും സൂഫി ഇസ്ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത’ എന്ന പ്രമേയത്തില്‍ അക്കാദമിക് കോണ്‍ഫറന്‍സ്, ‘തമിഴ് മുസ്ലിം ജീവിതം; പാരമ്പര്യവും പ്രതീക്ഷകളും’ പ്രമേയത്തില്‍ ഖിദ്മ പാനല്‍ ഡിസ്്കഷന് തുടങ്ങിയവ നടന്നു. കൂറ്റമ്പാറ അബ്ദുറഹിമാന് ദാരിമി, തുര്‍ക്കിയിലെ മര്‍മര യൂനിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ടര്‍ക്കിഷ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഖയ്യിം നൗകി യമമോട്ടോ, വെല്ലൂര്‍ ലത്തീഫിയ്യ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ കെ സി അബൂബക്കര്‍ ഹസ്റത് തുടങ്ങിയവര്‍ നേതൃത്വം നല്കി.