Connect with us

Ongoing News

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ പതിനഞ്ചാം തവണ മുത്തമിട്ട് റയല്‍

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ രണ്ട് ഗോള്‍ ജയം. ഡാനി കാര്‍വാജല്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് സ്‌കോറര്‍മാര്‍.

Published

|

Last Updated

വെംബ്ലി | യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം പതിനഞ്ചാമതും സ്വന്തമാക്കി റയല്‍ മാഡ്രിഡ്. മറുപടിയില്ലാത്ത രണ്ട് ഗോളിന് ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്താണ് റയലിന്റെ കിരീടധാരണം.

വെംബ്ലിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് റയലിന്റെ രണ്ട് ഗോളും പിറന്നത്. ഡാനി കാര്‍വാജല്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് സ്‌കോറര്‍മാര്‍. 74-ാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്കില്‍ തലവച്ചാണ് ഡാനി കാര്‍വാജല്‍ റയലിന് ലീഡ് നേടിക്കൊടുത്തത്. 83-ാം മിനുട്ടില്‍ എതിര്‍ ടീമിന്റെ മിസ് പാസ്സില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നോട്ടു കുതിച്ച വിനീഷ്യസ് ജൂനിയര്‍ സ്‌കോര്‍ പട്ടിക് പൂര്‍ത്തിയാക്കി. 87-ാം മിനുട്ടില്‍ ഡോര്‍ട്ട്മുണ്ട് താരം ഫുല്‍ഗ്രുഗ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

15 കിരീടങ്ങളുമായി ചാമ്പ്യന്‍സ് ലീഗില്‍ അശ്വമേധം തുടരുകയാണ് റയല്‍. രണ്ടാമതുള്ള എ സി മിലാന് ഏഴ് കിരീടങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

Latest