Connect with us

Techno

റിയല്‍മി 13 5G സീരീസ് സെപ്തംബര്‍ 6ന് വിപണിയില്‍

സെപ്റ്റംബര്‍ 6 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവയില്‍നിന്നും വിവിധ ഓഫ്ലൈന്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നും ഫോണ്‍ വാങ്ങാം.

Published

|

Last Updated

ന്യൂഡല്‍ഹി | ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ റിയല്‍മി 13 5G സീരീസ് വിപണിയില്‍ അവതരിപ്പിച്ചു. 13 5G, 13+ 5G മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് 13 5G സീരീസ്. 6.72 ഇഞ്ച് LCD ഡിസ്പ്ലേ, 120Hz റീഫ്രഷ് റേറ്റ്, 580nits ബ്രൈറ്റ്നസ് ലെവല്‍ എന്നിവയോടെയാണ് 13 സീരീസ് എത്തുന്നത്.

13+ 5G മോഡലിന് 6.67 ഇഞ്ച് OLED ഡിസ്പ്ലേയും 120Hz റീഫ്രഷ് റേറ്റും 2,000 nits പീക്ക് ബ്രൈറ്റ്നെസ് ലെവലും ഉണ്ട്. 13 5G യില്‍ 6nm ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 5G ചിപ്സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. 13+ മോഡലില്‍ 5G 4എന്‍എം ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 5G ചിപ്സെറ്റാന് നല്‍കിയിരിക്കുന്നത്. രണ്ട് മോഡലുകളിലും 50MP (OIS) ഡ്യുവല്‍ പിന്‍ ക്യാമറകള്‍ ഉണ്ട്. സാംസങ് S5KJNS സെന്‍സറും സോണി LYT-600 ഉം ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് മോഡലുകള്‍ക്കും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16-മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. രണ്ടിനും 5,000mAh ബാറ്ററികളാണ്. 80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ നല്‍കുന്നു.

സെപ്റ്റംബര്‍ 6 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവയില്‍നിന്നും വിവിധ ഓഫ്ലൈന്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നും ഫോണ്‍ വാങ്ങാം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 1,500 ക്യാഷ്ബാക്ക് ഉള്‍പ്പെടെ ആകര്‍ഷകമായ കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 13 5G 8 ജിബി + 128 ജിബി ഓപ്ഷന് 17,999 രൂപയും, 8 ജിബി + 256 ജിബി വേരിയന്റിന് 19,999 രൂപയുമാണ് വില. 13+ 5G യുടെ വില ആരംഭിക്കുന്നത് 22,999 രൂപ മുതലാണ്.

 

Latest