Connect with us

Techno

എഐയുമായി വരുന്നു റിയൽമി 13 പ്രൊ പ്ലസ്

റിയൽമി 13 പ്രോ 5G സീരീസ് ഹാൻഡ്‌സെറ്റുകൾ എ ഐ പിന്തുണയുള്ള ക്യാമറകൾ ഫീച്ചർ ചെയ്യുന്നതായാണ് വിവരം.

Published

|

Last Updated

ന്യൂഡൽഹി | റിയൽമിയുടെ പുതിയ റിയൽമി 13 പ്രൊ പ്ലസ് ഉടൻ ലോഞ്ച് ചെയ്തേക്കും. എന്നാൽ, റിയൽമി ഇതുവരെ ഒരു ലോഞ്ച് ടൈംലൈൻ പ്രഖ്യാപിക്കുകയോ സീരീസിൻ്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി 12 പ്രോ  ശ്രേണിയുടെ പിൻഗാമിയായിയിരിക്കും റിയൽമി 13 പ്രോ പ്ലസ് എന്നാണ് എല്ലാവരും കരുതുന്നത്.

റിയൽമി 13 പ്രോ 5G സീരീസ് ഹാൻഡ്‌സെറ്റുകൾ എ ഐ പിന്തുണയുള്ള ക്യാമറകൾ ഫീച്ചർ ചെയ്യുന്നതായാണ് വിവരം. കൂടാതെ ഈ രംഗത്ത് കൂടുതൽ പുതിയ പരീക്ഷണങ്ങളും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്‌. കമ്പനിയുടെ ആദ്യത്തെ പ്രൊഫഷണൽ എ ഐ ക്യാമറ ഫോണാണ് ഇത്. എന്നാൽ ക്യാമറയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

8GB + 128GB, 8GB + 256GB, 12GB + 256GB, 12GB + 512GB എന്നിങ്ങനെ നാല് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലുമാണ് റിയൽമി 13 പ്രോ 5G ലോഞ്ച് ചെയ്യാൻ സാധ്യതയെന്നും വിവരങ്ങളിൽ വ്യക്തമാകുന്നു. മോണറ്റ് ഗോൾഡ്, മോണറ്റ് പർപ്പിൾ, സ്കൈ ഗ്രീൻ എന്നീ കളറുകളിൽ. ആയിരിക്കും ഫോൺ വിപണിയിൽ ലഭ്യമാക്കുക

ജൂലൈ 4 ന് ബാങ്കോക്കിൽ എ ഐ ഇമേജിംഗ് മീഡിയ പ്രിവ്യൂ ഇവൻ്റ് നടത്തുമെന്നും കമ്പനി അറിയിച്ചു. പരിശോധനയ്ക്കും സർട്ടിഫിക്കേഷൻ വിശദാംശങ്ങൾക്കും ഒപ്പം എ ഐ ഇമേജിംഗുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിൽ വെളിപ്പെടുത്തും. ഇവൻ്റിനിടെ ടി യു വി റെയിൻലാൻഡുമായുള്ള പുതിയ സഹകരണവും റിയൽമി പ്രഖ്യാപിക്കും. ഈ പ്രഖ്യാപനങ്ങൾ വരാനിരിക്കുന്ന റിയൽമി 13 പ്രോ 5G സീരീസ് ഹാൻഡ്‌സെറ്റുകൾക്ക് പ്രസക്തമായിരിക്കും.

Latest