Connect with us

Techno

റിയല്‍മി നാര്‍സോ70 പ്രോ അടുത്തമാസം ഇന്ത്യയിലെത്തും

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പിന്തുണയുള്ള ട്രിപ്പിള്‍ റിയര്‍ കാമറയായിരിക്കും ഈ ഫോണില്‍ ഇടം പിടിയ്ക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഏറെ ശ്രദ്ധേയമായ ബ്രാന്‍ഡാണ് റിയല്‍മി. റിയല്‍മിയുടെ നിരവധി ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പുതിയ ഒരു ഫോണ്‍ കൂടി റിയല്‍മി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. റിയല്‍മി നാര്‍സോ 70 പ്രോ 5ജിയാണ് പുതിയതായി ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ ഫോണ്‍. ഈ ഫോണ്‍ മിഡ് ബഡ്ജറ്റ് സെഗ്‌ന്മെന്റില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചില്‍ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണിലൂടെ ആയിരിക്കും ഈ ഫോണ്‍ ഇന്ത്യയിലെത്തുക.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ച റിയല്‍മി നാര്‍സോ 60 പ്രോ 5ജിയുടെ പിന്‍ഗാമിയായാണ് റിയല്‍മി നാര്‍സോ 70 പ്രോ 5ജിയെ പുറത്തിറക്കുന്നത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പിന്തുണയുള്ള ട്രിപ്പിള്‍ റിയര്‍ കാമറയായിരിക്കും ഈ ഫോണില്‍ ഇടം പിടിയ്ക്കുക. ഫോണിന്റെ പിന്‍വശത്തെ വൃത്താകൃതിയിലുള്ള മൊഡ്യൂളില്‍ ആയിരിക്കും ബാക്ക് കാമറകള്‍ ഉണ്ടാകുക. 1/1.56 ഇഞ്ച് 50 എംപി സോണി IMX890 ലെന്‍സ് ആയിരിക്കും റിയല്‍മി നാര്‍സോ 70 പ്രോയുടെ പ്രൈമറി കാമറ.

റിയല്‍മി നാര്‍സോ 60 പ്രോയുടെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയായിരുന്നു വില. 12 ജിബി റാം 256 ജിബി സ്റ്റോറേജിന് 26,999 രൂപയുമായിരുന്നു വില.  ഇതില്‍ നിന്ന് ചെറിയ വ്യത്യാസമായിരിക്കും റിയല്‍മി നാര്‍സോ 70 പ്രോ 5ജിയുടെ വിലയില്‍ ഉണ്ടാകുക.

 

 

 

Latest