Connect with us

Techno

റിയൽമി പി2 പ്രോ ഇന്ത്യയിൽ എത്തി; വിൽപ്പന 17 മുതൽ

മൂന്ന് വ്യത്യസ്‌ത റാം, സ്റ്റോറേജ് കോൺഫിഗറേഷനിൽ ഫോൺ രാജ്യത്ത് ലഭ്യമാകും.

Published

|

Last Updated

ന്യൂഡൽഹി | റിയൽമിയുടെ ഏറ്റവും പുതിയ മോഡലായ പി2 പ്രോ 5G (Realme P2 Pro 5G) ഇന്ത്യയിൽ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗൺ 7s Gen 2 SoC, 80W വയർഡ് SuperVOOC ചാർജിംഗിനുള്ള പിന്തുണയുള്ള 5,200mAh ബാറ്ററി എന്നിവയുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ 3ഡി കർവ്ഡ് അമോലെഡ് സ്‌ക്രീൻ, 50 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, 32 മെഗാപിക്‌സൽ സെൽഫി ഷൂട്ടർ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. പൊടി, സ്പ്ലാഷ് പ്രതിരോധം, ഷോക്ക്-അബ്സോർബിംഗ് ആർമോർഷെൽ സംരക്ഷണം എന്നിവയ്‌ക്കായി IP65 റേറ്റിംഗോടെയാണ് ഹാൻഡ്‌സെറ്റ് വരുന്നത്. മൂന്ന് വ്യത്യസ്‌ത റാം, സ്റ്റോറേജ് കോൺഫിഗറേഷനിൽ ഫോൺ രാജ്യത്ത് ലഭ്യമാകും.

21,999 രൂപയ്‌ക്കാണ്‌ ഇന്ത്യയിലെ വില ആരംഭിക്കുന്നത്‌. 8 ജിബി + 128 ജിബി ഓപ്ഷനാണ്‌ ഈ വിലക്ക്‌ ലഭിക്കുക. 12 ജിബി + 256 ജിബി വേർഷന്‌ 24,999 രൂപയും 12 ജിബി + 512 ജിബി വേരിയൻ്റിന്‌ 27,999 രൂപയും നൽകണം. ഈഗിൾ ഗ്രേ, പാരറ്റ് ഗ്രീൻ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.

സെപ്തംബർ 17 ന് വൈകുന്നേരം 6 മണിക്കും 8 മണിക്കും ഇടയിലാണ്‌ ആദ്യ മെഗാ സെയിൽ. ഫ്ലിപ്പ്കാർട്ട് വഴിയും റിയൽമി ഇന്ത്യ വെബ്‌സൈറ്റ് വഴിയും ഇത് വാങ്ങാം. ആദ്യ വിൽപ്പനയുടെ ഭാഗമായി 2,000 കൂപ്പൺ കിഴിവുണ്ട്‌. ബാങ്ക് ഓഫറായി 1000 രൂപയും ലഭിക്കും. മൂന്ന് മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

Latest