Connect with us

Uae

സന്ദര്‍ശക വിസ അപേക്ഷ തള്ളിപ്പോകുന്നതിന് പിന്നില്‍

യു എ ഇയും ലോകമെമ്പാടുമുള്ള മറ്റ് വികസിത രാജ്യങ്ങളും സന്ദര്‍ശന വിസ ലഭിക്കുന്നതിന് ടൂറിസ്റ്റുകള്‍ പാലിക്കേണ്ട ചില നിയമപരമായ ആവശ്യകതകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

ദുബൈ| ഈയിടെ പുറത്തിറക്കിയ വ്യവസ്ഥകള്‍ പാലിക്കാത്തത് കൊണ്ടാണ് സന്ദര്‍ശക വിസ അപേക്ഷകള്‍ തള്ളിപ്പോകുന്നതെന്ന് യു എ ഇയിലെ ട്രാവല്‍ ഏജന്റുമാര്‍. മടക്ക ടിക്കറ്റ്, താമസ സ്ഥല മേല്‍ വിലാസം, എന്നിവ അപേക്ഷയില്‍ നിര്‍ബന്ധമാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ ഭൂരിഭാഗം പേരും ഇവ നിസാരമായി കാണുന്നു. നിയമപരമായ ആവശ്യകതകള്‍ അപേക്ഷകര്‍ പാലിക്കേണ്ടതുണ്ട്. ചെലവിന് മതിയായ പണം ഉണ്ടെന്നതിന് തെളിവ് വേണം. സന്ദര്‍ശക വിസ ലഭ്യമായാല്‍ പോലും വിമാനത്താവളങ്ങളില്‍ പരിശോധന നേരിടേണ്ടി വന്നേക്കാം.

സന്ദര്‍ശന സമയം കഴിഞ്ഞാല്‍ തിരിച്ചു പോകുമെന്ന് ഇമിഗ്രേഷന്‍ അധികാരികള്‍ക്ക് ഉറപ്പു വേണം. മതിയായ ഫണ്ട്, താമസ സൗകര്യം അല്ലെങ്കില്‍ തെളിവ്, ടൂറിസ്റ്റ് വിസയുടെ കാലാവധി തീരുന്നതിന് മുമ്പുള്ള മടക്ക വിമാന ടിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കി. ഇന്ത്യ, പാകിസ്ഥാന്‍, മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നിരവധി മാധ്യമങ്ങളും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളും ഇക്കാര്യം ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ ഓരോ വര്‍ഷവും യു എ ഇയില്‍ വിശേഷിച്ച് ദുബൈയില്‍ എത്തുന്നു. രാജ്യം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ ഉദ്ദേശ്യം നന്നായിരിക്കണം. യു എ ഇയും ലോകമെമ്പാടുമുള്ള മറ്റ് വികസിത രാജ്യങ്ങളും സന്ദര്‍ശന വിസ ലഭിക്കുന്നതിന് ടൂറിസ്റ്റുകള്‍ പാലിക്കേണ്ട ചില നിയമപരമായ ആവശ്യകതകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2024 ജനുവരി-ജൂലൈ കാലയളവില്‍, ദുബൈ 1.6 കോടി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു. ഇത് എട്ട് ശതമാനത്തിലധികം വര്‍ധനയാണ്. ധാരാളമാളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മറ്റൊരു ഭാഗത്തു നടക്കുന്നുവെന്നും അധികൃതര്‍ ചുണ്ടിക്കാട്ടി.

 

 

 

Latest