Uae
കലാപവും അസ്ഥിരതയും; യു കെയിലുള്ള യു എ ഇ നിവാസികൾ യാത്ര വെട്ടിച്ചുരുക്കി മടങ്ങുന്നു
സ്കോട്്ലാൻഡ്, പ്രത്യേകിച്ച് ഫോർട്ട് വില്യം നഗരങ്ങളെ കലാപം ബാധിച്ചിട്ടില്ല.
ദുബൈ | യുണൈറ്റഡ് കിംഗ്ഡത്തിലെ സമീപകാല കലാപവും അസ്ഥിരതയും നിരവധി യു എ ഇ നിവാസികളെ അവരുടെ യാത്രകൾ വെട്ടിച്ചുരുക്കാൻ പ്രേരിപ്പിച്ചു. പലരും ആസൂത്രണം ചെയ്തതിലും നേരത്തെ നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ്. പിരിമുറുക്കവും സുരക്ഷാ ആശങ്കകളും വർധിക്കുന്നതിനാലാണ് യാത്രാപരിപാടികൾ ക്രമീകരിച്ച് മടങ്ങാൻ പലരും തയ്യാറാവുന്നത്.
തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതും യു കെയിലെ അസ്വസ്ഥതക്ക് ആക്കം കൂട്ടുന്നുണ്ട്. മാഞ്ചസ്റ്ററും മറ്റ് ചില നഗരങ്ങളിലുമാണ് കടുത്ത തടസ്സങ്ങൾ നേരിടുന്നുത്. ഇംഗ്ലണ്ടിലെ സാഹചര്യം അസ്ഥിരമായി തുടരുന്നു. സ്കോട്്ലാൻഡ്, പ്രത്യേകിച്ച് ഫോർട്ട് വില്യം നഗരങ്ങളെ കലാപം ബാധിച്ചിട്ടില്ല.
അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി നിരവധി പേരാണ് ഇത്തവണ യു കെയിലെത്തിയത്. ഇത്തവണത്തെ വേനൽക്കാലത്ത് യു എ ഇ നിവാസികൾ കൂടുതൽ തിരഞ്ഞെടുത്തത് യു കെ ആണെന്ന് കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.