manipur
മണിപ്പൂരില്‍ കലാപം തുടരുന്നു; രണ്ടിടങ്ങളില്‍ വെടിവെപ്പ്
നാലു ജില്ലകളില്‍ നിന്നായി ആയുധങ്ങള്‍ പിടികൂടി
ന്യൂഡല്‍ഹി | മണിപ്പൂരില്‍ കലാപത്തിന് ശമനമില്ല. ഇന്നലെ രണ്ടിടങ്ങളില്‍ വെടിവെപ്പുണ്ടായി. നാലു ജില്ലകളില്‍ നിന്നായി ആയുധങ്ങള്‍ പിടികൂടി.
ആക്രമണത്തില്‍ നാലുപേര്‍ അറസ്റ്റിലായെന്നു പോലീസ് അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബി ഐ നിയോഗിച്ചു. ഉദ്യോഗസ്ഥരില്‍ 29 പേര്‍ വനിതകളാണ്. ഡിഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചത്. മണിപ്പൂര്‍ കലാപത്തിലെ കേസുകള്‍ അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
അക്രമം നടത്തിയവരുമായി പോലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസുകളുടെ അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയ സുപ്രീം കോടതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.