Connect with us

Kerala

കോണ്‍ഗ്രസ്സിനെതിരെ വിമതര്‍ സി പി എം പിന്തുണയോടെ ഏറ്റുമുട്ടുന്നു; ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കോണ്‍ഗ്രസ് വിമതര്‍ രംഗത്തുവന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്. സി പി എം പിന്തുണയോടെയാണ് കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്നത്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നത്. 35,000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്.

പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നേരത്തെ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പാര്‍ട്ടിയെ വെല്ലുവിളിച്ച് സമാന്തര പ്രവര്‍ത്തനം നടത്തി വന്ന ഭരണസമിതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം കെ രാഘവനെതിരെ നിലപാടെടുത്തതടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി പി എം പിന്തുണയോടെ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ സുധാകരന്‍ വിമതര്‍ക്കെതിരെ നടത്തിയ ഭീഷണി പ്രസംഗം വിവാദമായിരുന്നു.

 

Latest