Connect with us

Kerala

സ്ഥാനം ഒഴിയണമെന്ന് വിമതര്‍; എല്‍ജെഡി പിളരില്ലെന്ന് എം വി ശ്രേയാംസ് കുമാര്‍

ചിലര്‍ ഇപ്പോള്‍ നടത്തിയ പ്രവര്‍ത്തനം പാര്‍ട്ടി അച്ചടക്കലംഘനമാണെന്നു എം വി ശ്രേയാംസ്‌കുമാര്‍

Published

|

Last Updated

കോഴിക്കോട്  | വിമത വിഭാഗം അന്ത്യശാസനം നല്‍കിയതിന് പിറകെ എല്‍ ജെ ഡി പിളരില്ലെന്ന് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാര്‍. എല്‍ ജെ ഡി പിളരില്ല ചിലര്‍ ഇപ്പോള്‍ നടത്തിയ പ്രവര്‍ത്തനം പാര്‍ട്ടി അച്ചടക്കലംഘനമാണെന്നു എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ശനിയാഴ്ചക്കംഅ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന പാര്‍ട്ടിയിലെ വിമതരുടെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ തിരഞ്ഞെടുത്തത് ജനാധിപത്യ രീതിയിലാണ്, ഷെയ്ഖ് പി ഹാരിസിന്റെ ആരോപണത്തില്‍ കഴമ്പില്ല.

തിരഞ്ഞെടുപ്പിന്് ശേഷം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. സീറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത ആള്‍ തന്നെയാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചത്. പ്രസിഡന്റ് മാറണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സംസ്ഥാന കൗണ്‍സിലാണ്.

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ സംസ്ഥാന കമ്മറ്റി ചേര്‍ന്നിരുന്നു. നാലുസീറ്റ് നല്‍കാമെന്ന് എല്‍ഡിഎഫ് അറിയിച്ചിട്ടില്ല. വാഗ്ദാനം ചെയ്തത് മൂന്ന് സീറ്റാണ്. ഒരു ഘട്ടത്തിലും വിഭാഗീയ പ്രവര്‍ത്തനം നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ ഭൂരിപക്ഷ തീരുമാനമാണ് എപ്പോഴും നടപ്പിലാക്കുന്നത്.20 ന് പാര്‍ട്ടി കമ്മിറ്റി ചേരാനിരിക്കെ സമാന്തര യോഗം ചേര്‍ന്നത് തെറ്റാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു

അതേ സമയം ശനിയാഴ്ചയ്ക്കകം എംവി ശ്രേയാംസ്‌കുമാര്‍ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം. ഷേയ്ഖ് പി ഹാരിസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് വിമത വിഭാഗമുന്നയിച്ചത്. എല്‍ഡിഎഫ് നേതൃയോഗം വിളിച്ചുചേര്‍ത്തിട്ട് ഒന്‍പത് മാസമായെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധ്യക്ഷന്‍ തയ്യാറാകുന്നില്ല. മുന്നണയില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ല. എല്‍ഡിഎഫില്‍ എത്തുന്നതിന് മുന്‍പ് പ്രാതിനിധ്യം ഉറപ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജനാധിപത്യ രീതി ഉണ്ടായിട്ടില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ വിഭാഗീയ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു

Latest