Connect with us

Kerala

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രെഷറർ എൻഎം വിജയന്റെ കത്ത് കിട്ടി; തെറ്റുകാരനാണെന്ന് കണ്ടാൽ ഏത് കൊമ്പനായാലും നടപടിയെടുക്കും: കെ സുധാകരന്‍

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പി വി അന്‍വറിനെ അറസ്റ്റ് ചെയ്തതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രെഷറര്‍ എന്‍ എം വിജയന്‍ എഴുതിയ കത്ത് ലഭിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

കത്ത് വായിച്ചിട്ടില്ല. പുറത്ത് വന്ന കാര്യങ്ങള്‍ ഗൗരവതരമാണ്.സംഭവത്തില്‍ പരിശോധന നടത്തി തെറ്റുകാരെ കണ്ടെത്തിയാല്‍ ഏത് കൊമ്പനാണെങ്കിലും നടപടി ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

നേരത്തെ ഇതില്‍ പരിശോധന നടത്തിയ കെപിസിസി സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സഹകരണ സംഘങ്ങളിലെ ക്രമക്കേടുകള്‍ ഏത് പാര്‍ട്ടിക്കാര്‍ നടത്തിയാലും തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പി വി അന്‍വറിനെ അറസ്റ്റ് ചെയ്തതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

Latest