Connect with us

National

മുംബൈ വിമാനത്താവളത്തില്‍ നിന്ന് കൈകൂലി വാങ്ങി; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കസ്റ്റംസ് ഡ്യൂട്ടിയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഉദ്യോഗസ്ഥരെ സിബിഐ ആണ് പിടികൂടിയത്.

Published

|

Last Updated

മുംബൈ| മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൈകൂലി വാങ്ങിയതിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കസ്റ്റംസ് തീരുവ നല്‍കാതെ ദുബായില്‍ നിന്ന് 1.5 ലക്ഷം രൂപയുടെ സ്വര്‍ണ ചെയിന്‍ കൊണ്ടുപോകാന്‍ 30,000 രൂപ കൈപ്പറ്റിയതിനാണ് അറസ്റ്റിലായത്. കസ്റ്റംസ് ഡ്യൂട്ടിയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ആണ് പിടികൂടിയത്.

രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാര്‍, ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍, ഹവില്‍ദാര്‍ എന്നിങ്ങനെ നാലു ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു.

മൂന്നു സംഭവങ്ങളിലായി 42,000 രൂപയാണ് കൈക്കൂലി വാങ്ങിയതെന്ന് സിബിഐ പറഞ്ഞു. ഡ്യൂട്ടി അടയ്ക്കാതെ ദുബായില്‍ നിന്ന് ഐഫോണ്‍ കൊണ്ടുപോകാന്‍ അനുവദിച്ചതിന് ജിപേ വഴി 7,000 രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൂപ്രണ്ടിനും ഹവല്‍ദാര്‍ക്കെതിരെയും ഫെബ്രുവരി 17 ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

 

Latest