Kerala
കെഎസ്ആര്‍ടിസി ബസ്സുകളുടെ ഓഫ് റോഡ് നിരക്ക് കുറയ്ക്കുന്നതില്‍ സമീപകാല റെക്കാര്‍ഡ്
ഈ വര്‍ഷം ജനുവരി മുതല്‍ ഓഫ് റോഡ് നിരക്ക് 1000 ആയിരുന്നത് ഓഗസ്റ്റ് മാസം 500 ന് താഴെ എത്തിക്കുവാനായി സാധിച്ചിട്ടുണ്ട്
പത്തനംതിട്ട | കെഎസ്ആര്‍ടിസി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് 5ശതമാനത്തില്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലേക്ക് . ഈ വര്‍ഷം ജനുവരി മുതല്‍ ഓഫ് റോഡ് നിരക്ക് 1000 ആയിരുന്നത് ഓഗസ്റ്റ് മാസം 500 ന് താഴെ എത്തിക്കുവാനായി സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഫ് റോഡ് 500 നു താഴെ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
സെന്‍ട്രല്‍ റീജ്യണല്‍ വര്‍ക്ഷോപ്പുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുകയും കൃത്യസമയങ്ങളില്‍ ആവശ്യമായ സ്‌പെയര്‍പാര്‍ട്‌സ് ലഭ്യമാക്കുകയും ആവശ്യമായ മെക്കാനിക്കുകളെ ലഭ്യമാക്കുകയും വര്‍ക്ക് ഷോപ്പുകളില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും എന്‍ജിന്‍, ഗിയര്‍ ബോക്‌സ്, ക്രൗണ്‍ & വീല്‍, സബ് അസംബ്ലി അടക്കമുള്ളവയ്ക്ക് പ്രൊഡക്ഷന്‍ ടാര്‍ജറ്റ് നല്‍കി പ്രൊഡക്ടിവിറ്റി വര്‍ദ്ധിപ്പിക്കുവാനുമായതാണ് ഇത്തരത്തില്‍ അതിവേഗം ഓഫ് റോഡ് കുറയ്ക്കുന്നതിനായി സാധിച്ചിച്ചുള്ളത്.
വര്‍ക്ക്‌ക്ഷോപ്പുകളിലേക്ക് മെയിന്റനന്‍സ് സംവിധാനത്തിനാവശ്യമായ മെക്കാനിക്കല്‍ ജീവനക്കാരെ പുനക്രമീകരിച്ചതിന്റെ ഭാഗമായി ബസുകളുടെ കൃത്യമായ പീരിയോഡിക് മെയിന്റനന്‍സ്, എന്‍ജിന്‍ അടക്കമുള്ള യൂണിറ്റുകള്‍ ലൈഫിന് അനുസരിച്ചുള്ള റീപ്ലേസ്‌മെന്റ്, ഇലക്ട്രിക്കല്‍, എയല്‍ സിസ്റ്റം എന്നിവയുടെ സൂപ്പര്‍ ചെക്കിംഗും പരിപാലനവും എന്നിവ ഒര്‍പ്പെടുത്തിയത് വഴിയും വാഹനങ്ങളുടെ ഓഫ് റോഡ് നിയന്ത്രിക്കാന്‍ കഴിഞ്ഞു.
കൂടാതെ കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് തലത്തില്‍ സിംഗിള്‍ യൂണിറ്റുകള്‍ക്ക് വേണ്ടിമാത്രം ഡോക്കിലാകുന്ന ബസുകളുടെ സ്‌പെയര്‍പാര്‍ട്‌സ് ആവശ്യകതകള്‍, ബ്രേക്ക് ഡൗണ്‍ തുടങ്ങിയവ വിലയിരുത്തി വാഹനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കെഎസ്ആര്‍ടിസിയില്‍ കൃത്യമായ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും ഇതിന്റെ ഫലമായി ഓഫ് റോഡ് കണക്ക് ഏകീകരിക്കുന്നതിനും ആയതിന്റെ തുടര്‍നടപടി സ്വീകരിക്കുന്നതിനും സഹായകരമായി. ഇത്തരത്തിലുള്ള കൃത്യമായ മോണിറ്ററിങ്ങിലൂടെ സിംഗിള്‍ യൂണിറ്റുകള്‍ ആവശ്യമായ വാഹനങ്ങള്‍ പ്രസ്തുത ദിവസം തന്നെ ലഭ്യമാക്കി സര്‍വ്വീസ് നടത്തുന്നതിന് സാധിച്ചിട്ടുണ്ട്. സി എഫ് നുള്ള വാഹനം കാലേക്കൂട്ടി പ്ലാന്‍ ചെയ്തു നടപ്പിലാക്കി. ആയത് അതിവേഗം കെഎസ്ആര്‍ടിസിയിലെ ഓഫ് റോഡ് നിരക്ക് 500ന് താഴെ എത്തിക്കുന്നതിന് ഗുണകരമായിട്ടുണ്ട്.
കൂടാതെ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ ഓഫ് റോഡ് / ആക്‌സിഡന്റ് ന് കാരണമായ ഡിപ്പോകളുടെ യൂണിറ്റ് അധികാരികളെയും ഗ്യാരേജ് അധികാരികളെയും നേരില്‍ കണ്ട് അവലോകനം നടത്തുകയുമുണ്ടായി.