CPI(M)
ലോക്ക്ഡൗണ്‍ ലംഘിച്ച് സ്വീകരണ യോഗം: സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പകര്‍ച്ചവ്യാധി നിയമപ്രകാരം അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്

തിരുവല്ല | തിരുവല്ല കുറ്റൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് വിവിധ പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം ഒരുക്കിയ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമ്പതോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരേയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എഫ് ഐ ആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല.
സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെ നൂറിലധികം പേരാണ് തിരുവല്ല കുറ്റൂര്‍ ജംഗ്ഷനില്‍ ഞായറാഴ്ച ഒത്തു ചേര്‍ന്നത്. ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തി യോഗം. അതേസമയം, പരിപാടിയില്‍ ആള്‍ക്കൂട്ടമുണ്ടായിട്ടില്ലെന്നാണ് സി പി എമ്മിന്റെ വിശദീകരണം.