Connect with us

International

കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ എട്ട് മുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അതോറിറ്റിയും അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമാണ് അനുമതി നല്‍കിയത്.

Published

|

Last Updated

വാഷിങ്ടണ്‍| കോവാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് നവംബര്‍ 8 മുതല്‍ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അതോറിറ്റിയും അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമാണ് അനുമതി നല്‍കിയത്.

ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗാനുമതി നല്‍കിയതിന് പിന്നാലെയാണ് അമേരിക്കന്‍ എഫ്.ഡി.എ കോവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശാനുമതി നല്‍കിയത്. യു.എസിന്റെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രകാരം ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മഡോണ, ആസ്ട്രാസെനക, കോവിഷീല്‍ഡ്, സിനോഫാം, സിനോവാക് എന്നിവയില്‍ ഏതെങ്കിലും ഒരു വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുമെന്നാണ്.

 

Latest