Connect with us

Kozhikode

മർകസിൽ സപ്ത ശൈലി ഖുർആൻ പാരായണം 26ന്

ദുബെെ ഹോളി ഖുർആൻ അവാർഡ് മുൻ ജേതാവും മർകസ് നോളേജ് സിറ്റി ഇമാമുമായ ഹാഫിള് ഷമീർ സഖാഫി, ഈ വർഷം അവാർഡ് നേടിയ ഹാഫിള് സൈനുൽ ആബിദ് ഈങ്ങാപ്പുഴ എന്നിവരാണ് വിവിധ ശൈലികളിൽ ഖുർആൻ പാരായണം നടത്തുക

Published

|

Last Updated

കോഴിക്കോട് | അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് ജേതാക്കളുടെ സപ്‌ത ശൈലി ഖുർആൻ പാരായണത്തിന് മർകസിൽ വേദി ഒരുങ്ങുന്നു. ഏപ്രിൽ 26 ചൊവ്വാഴ്ച മർകസിൽ നടക്കുന്ന റമളാൻ ആത്മീയ സംഗമ ത്തിൽ ആണ് സപ്ത ശൈലി ഖുർആൻ പാരായണം നടക്കുക. വശ്യ സുന്ദരമായ ശൈലികളിലുള്ള ഖുർആൻ പാരായണം വ്യത്യസ്തമായ ആത്മീയ അനുഭൂതി സമ്മാനിക്കും.ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും അന്ന് നടക്കുന്നുണ്ട്.

ദുബെെ ഹോളി ഖുർആൻ അവാർഡ് മുൻ ജേതാവും മർകസ് നോളേജ് സിറ്റി ഇമാമുമായ ഹാഫിള് ഷമീർ സഖാഫി, ഈ വർഷം അവാർഡ് നേടിയ ഹാഫിള് സൈനുൽ ആബിദ് ഈങ്ങാപ്പുഴ എന്നിവരാണ് വിവിധ ശൈലികളിൽ ഖുർആൻ പാരായണം നടത്തുക. ലോകത്ത് ഖുർആൻ പാരായണത്തിൽ ഏഴ് ശൈലികൾ പ്രചാരത്തിലുണ്ട്. പ്രമുഖരായ ഏഴു ഖാരിഉകളിലൂടെയാണ് ലോകത്ത് ഖുർആൻ പാരായണ രീതികൾ പ്രചരിച്ചിട്ടുള്ളത്.

മർകസിൽ ഖുർആൻ പഠനത്തിൽ മികവുള്ള ഹാഫിളുകൾക്ക് വിദേശത്ത് ഏഴ് പാരായണ രീതികൾ പരിശീലിപ്പിക്കാറുണ്ട്. മർകസ് ഖുർആൻ അക്കാദമി അധ്യാപകരായ ഖാരിഅ് ഹനീഫ് സഖാഫി, ഖാരിഅ് ബഷീർ സഖാഫി, ഖാരിഅ് അബ്ദുൽ റഹ്മാൻ സഖാഫി എന്നിവർ നേതൃത്വം നൽകും.

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ആരംഭിക്കുന്ന റമളാൻ ആത്മീയ സംഗമത്തിൽ വിവിധ സെഷനുകൾക്ക് പ്രമുഖ സയ്യിദുമാരും പണ്ഡിതരും നേതൃത്വം നൽകും.

---- facebook comment plugin here -----

Latest