Kerala
അപകടവളവിലെ അശ്രദ്ധമായ ഡ്രൈവിംഗ്; താമരശ്ശേരിയിലുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്
അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന എലത്തൂര്‍ സ്വദേശിയായ മുഹമ്മദ് മദൂത് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
താമരശ്ശേരി|കോഴിക്കോട് താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസും, ലോറിയും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. അപകട വളവില്‍ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. അപകടസ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന നടത്തിയിരുന്നു.
അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന എലത്തൂര്‍ സ്വദേശിയായ മുഹമ്മദ് മദൂത് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പരുക്കേറ്റ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലും ചികിത്സയിലുമാണ്. മദൂതും സംഘവും സഞ്ചരിച്ച കാര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സിനും ലോറിക്കും ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
---- facebook comment plugin here -----