AIIMS for Kerala
കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ
ഇനി വേണ്ടത് ധനമന്ത്രാലയത്തിന്റെ അനുമതി
ന്യൂഡല്‍ | ആധുനിക ചികിത്സാ സൗകര്യമുള്ള എയിംസ് വേണമെന്ന കേരളത്തിന്റെ നീണ്ടകാല ആവശ്യത്തിന് സാധ്യത തെളിയിന്നു. കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയം ശിപാര്‍ശ ചെയ്തു. ഇനി ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാകും. കെ മുരളീധരന്‍ എം പിയുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച മറുപടി നല്‍കിയത്.
എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഏത് വേണമെന്ന് കേന്ദ്രത്തിന് പരിശോധിച്ച് തീരുമാനം എടുക്കാവുന്നതാണ്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികളിലേക്ക് കടക്കാനാകും.
---- facebook comment plugin here -----