Connect with us

Travelogue

ഇന്നലെകളിലെ വീണ്ടെടുപ്പുകൾ

ബുഖാറ നഗരത്തിന്റെ പൗരാണിക കെട്ടിടങ്ങളുടെയും പാരമ്പര്യ തെരുവുകളുടെയും ഇടയിലെ പ്രധാനപ്പെട്ട ഒരു ഇടത്തിലാണ് ഹോട്ടലിന്റെ ലൊക്കേഷൻ. ഹോട്ടലിനു വെളിയിൽ പച്ച വിരിച്ച പുല്ലുകൾക്കിടയിലൂടെ ആളുകൾക്ക് നടക്കാനുള്ള കല്ലുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്. അത് പോലെ ഇരിപ്പിടങ്ങൾ ഇടവിട്ട് സ്ഥാപിച്ചതിനാലും വിരസത തോന്നാത്ത വിധത്തിൽ ഇതൊക്കെ അനുഭവിക്കാൻ ആർക്കും സാധിക്കും. കാഴ്ചയിൽ ഒരു കോട്ട പോലെ തോന്നിപ്പിക്കുമെങ്കിലും ഏതൊരു വിദേശ ടൂറിസ്റ്റിനെയും തൃപ്തിപ്പെടുത്തുന്ന എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമായ ഒരു ഹോട്ടലാണത്. റിസപ്‌ഷൻ ഇടനാഴിയിൽ തന്നെ ഗ്രേറ്റ് സിൽക്ക് റൂട്ടിന്റെ വലിയൊരു ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അത് പോലെ ഉസ്ബെക് പാവകൾ, വാളുകൾ, പഴയ കുന്തം… എന്നിങ്ങനെ ഒരൊറ്റ കാഴ്ചയിൽ പഴയ കോട്ടക്കകത്തെ മ്യൂസിയത്തിൽ പ്രവേശിച്ചത് പോലെ അനുഭവപ്പെടും.

Published

|

Last Updated

അർധരാത്രിയോടടുത്തപ്പോൾ ഹോട്ടലിലേക്ക് രണ്ട് ഉസ്ബെക് പോലീസ് ഉദ്യോഗസ്ഥർ വന്നു. സ്യൂട്ട്കേസ് നഷ്ടപെട്ട ഹബീബ് റഹ്‌മാന്‌ അത് തിരിച്ചുനൽകാനായിരുന്നു വന്നത്. അപ്പോഴും ഹബീബ് കോയയുടെ വിലപിടിച്ച വസ്തുക്കൾ മടക്കി ലഭിച്ചിരുന്നില്ല. മടക്കിക്കൊണ്ടുവന്ന സ്യൂട്ട്കേസ് പരിശോധിക്കാനും എല്ലാമുണ്ടെന്ന് ഉറപ്പിക്കാനും പോലീസ് ആവശ്യപ്പെട്ടു. അവരുടെ നാട്ടിൽ നിന്നും വസ്തുക്കൾ നഷ്ടപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുകയും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ലപോലെ ജാഗരൂകരാകണമെന്ന് ഉണർത്തുകയും ചെയ്തു.

ബുഖാറയിൽ “ദീവാൻ ബേഗ് ഹെറിറ്റേജ്’ ഹോട്ടലിലാണ് താമസം സജ്ജീകരിച്ചിട്ടുള്ളത്. ബുഖാറ നഗരത്തിന്റെ പൗരാണിക കെട്ടിടങ്ങളുടെയും പാരമ്പര്യ തെരുവുകളുടെയും ഇടയിലെ പ്രധാനപ്പെട്ട ഒരു ഇടത്തിലാണ് ഹോട്ടലിന്റെ ലൊക്കേഷൻ. ഹോട്ടലിനു വെളിയിൽ പച്ച വിരിച്ച പുല്ലുകൾക്കിടയിലൂടെ ആളുകൾക്ക് നടക്കാനുള്ള കല്ലുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്. അതുപോലെ ഇരിപ്പിടങ്ങൾ ഇടവിട്ട് സ്ഥാപിച്ചതിനാലും വിരസത തോന്നാത്ത വിധത്തിൽ ഇതൊക്കെ അനുഭവിക്കാൻ ആർക്കും സാധിക്കും. കാഴ്ചയിൽ ഒരു കോട്ട പോലെ തോന്നിപ്പിക്കുമെങ്കിലും ഏതൊരു വിദേശ ടൂറിസ്റ്റിനെയും തൃപ്തിപ്പെടുത്തുന്ന എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമായ ഒരു ഹോട്ടലാണത്. റിസപ്‌ഷൻ ഇടനാഴിയിൽ തന്നെ ഗ്രേറ്റ് സിൽക്ക് റൂട്ടിന്റെ വലിയൊരു ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അതുപോലെ ഉസ്ബെക് പാവകൾ, വാളുകൾ, പഴയ കുന്തം… എന്നിങ്ങനെ ഒരൊറ്റ കാഴ്ചയിൽ പഴയ കോട്ടക്കകത്തെ മ്യൂസിയത്തിൽ പ്രവേശിച്ചത് പോലെ അനുഭവപ്പെടും.

ഉസ്ബെക്കിസ്ഥാനിലെ മൂന്നാം ദിനം സുബ്ഹിക്ക് മുന്നേ എഴുന്നേറ്റു. പതിവ് ചര്യകൾ തുടർന്നു. നഗരം ഉണർന്നു വരുന്നതേയുള്ളൂ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലാശയങ്ങൾ (ലിയാബ് ഹൗസ്) സ്ഥാപിച്ചിരുന്നു. അത് പോലെ തന്നെ പൊതു ടോയ്‌ലറ്റുകളും (ഹമ്മാം) ധാരാളമായിട്ടുണ്ടായിരുന്നു. നഗരത്തിലേക്ക് വരുന്ന അതിഥികൾക്കും സ്വന്തമായി ടോയ്‌ലറ്റ് സംവിധാനങ്ങൾ ഇല്ലാത്തവർക്കും ഹമ്മാമുകൾ വലിയൊരു ആശ്വാസമായിരുന്നു. ലിയാബി ഹൗസായിരുന്നു നഗരത്തിന്റെ പ്രധാന ജലസ്രോതസ്സ്. സോവിയറ്റ് അധിനിവേശം വരുന്നത് വരെ ഇവകളൊക്കെ നല്ല രീതിയിൽ പരിപാലിച്ചു പോന്നിരുന്നു. ശേഷം ഒരുപാട് ജലാശയങ്ങൾ മൂടപ്പെടുകയും മറ്റു ചിലതൊക്കെ സംരക്ഷിക്കപ്പെടാതെ നിന്നതിനാലും മലിന ജലം കെട്ടിക്കിടന്ന് രോഗം പടർത്തുന്ന കേന്ദ്രങ്ങളായും മാറി. ഉസ്ബെക് ജനതയുടെ പാരമ്പര്യത്തിന്റെ ഭാഗം തന്നെയായിരുന്നു ലിയാബ് ഹൗസുകളും ഹമ്മാമുകളും. കാരണം ഇത്തരം സൗകര്യങ്ങളാണ് ഇവിടേക്ക് വിദേശികളെ ആകർഷിച്ചതിന്റെയും സിൽക്ക് റൂട്ട് വിജയിച്ചതിന്റെയും നിദാനം.

നമ്മൾ താമസിച്ച ഹോട്ടലിനരികിൽ ലിയാബി ഹൗസും അതിനോട് ചുറ്റും ചേർന്ന് ആറ് നൂറ്റാണ്ടുകൾക്ക് മുന്നേ സ്ഥാപിതമായ “കുകൽദേശ് മദ്റസ’, “നാദിർ ദിവാൻ ബേഗ് മദ്‌റസ’, പിന്നെ സൂഫികൾക്ക് താമസിക്കാനുള്ള ഖാൻഗാഹുമാണുള്ളത്. ഈ കെട്ടിടങ്ങളും അവിടെ നടക്കുന്ന സംഭവങ്ങളുമൊക്കെ ഒരു നാടിന്റെ, നഗരത്തിന്റെ ചരിത്രം മറ്റൊരു തലത്തിലേക്ക് ഉയർത്താൻ മാത്രം തക്കവണ്ണമുള്ളതായിരുന്നു. യാത്ര ചെയ്തുവരുന്ന ഒരു സഞ്ചാരി പൊതു സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ആ സത്രത്തിൽ താമസിക്കുകയും ഖാൻഗാഹുകളിലെ സൂഫി ഗുരുക്കന്മാരിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നും വിദ്യ നുകരുകയും അവരുടെ കച്ചവട- ശാസ്ത്രീയ അറിവുകൾ അവിടെയുള്ള മറ്റു താമസക്കാർക്കും വിദ്യാർഥികൾക്കും പകർന്നുനൽകുകയും കച്ചവട ചരക്കുകളുടെയും മറ്റും വലിയ കൈമാറ്റങ്ങൾ നടക്കുകയും ചെയ്യുന്ന അപൂർവ പ്രതിഭാസമാണ് സംഭവിക്കുന്നത്. ഒരു യാത്രാപഥത്തിലൂടെ മാത്രം എത്ര വലിയ വൈജ്ഞാനിക-സാമ്പത്തിക കൈമാറ്റമാണ് നടക്കുന്നത്. എത്ര മഹത്തരമായ നടപടികൾ!. സഞ്ചരിക്കുന്ന ഓരോ വഴിത്താരകളും എത്രയേറെ ധന്യമായ സാമൂഹിക സാംസ്കാരിക വിനിമയങ്ങൾക്ക് സാക്ഷിയായ ഇടമാണെന്നു ബോധ്യമാകുമ്പോൾ നമുക്ക് സ്വയമേവ രോമാഞ്ചമുളവാകും. ഇത്തരം ജലാശയങ്ങൾ പണിയലും അതിനോട് ചേർന്നുള്ള നഗര രൂപവത്കരണവും മധേഷ്യൻ സംസ്കാരങ്ങളുടെ പതിവാണെന്ന് തോന്നുന്നു. ഡൽഹിയിലെ ഏറ്റവും തന്ത്ര പ്രധാനമേറിയ ഒരു സ്ഥലമാണ് ഹൗസ് ഖാസ്. വിവിധ നയതന്ത്ര സ്ഥാപനങ്ങളും അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന വിദ്യാഭ്യസ കേന്ദങ്ങളും പ്രധാന ഓഫീസ് സമുച്ചയങ്ങളും ഇന്ത്യയിലെ ഏറ്റവും നല്ല ആശുപത്രികളും അതിന്റെ ചുറ്റുഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെ ഏറ്റവും വലിയ ഹരിതാഭമായ പ്രദേശവും ഈ സ്ഥലമാണ്. ഖിൽജി വംശത്തിലെ ഏറ്റവും പ്രശസ്തനായ സുൽത്താൻ അലാവുദ്ദീൻ ഖിൽജി പണിത ആ വലിയ ജലസംഭരണി മാത്രമാണ് ആ പ്രദേശത്തേക്ക് വിവിധ സ്ഥാപനങ്ങളും അധികാരങ്ങളും കേന്ദ്രീകരിക്കപ്പെടാൻ കാരണം.

ഹബീബ് കോയയുടെ മുഖത്തൊരു മ്ലാനതയുണ്ടായിരുന്നു. നഷ്ടപ്പെടലും തിരിച്ചു ലഭിക്കലുമൊക്കെ ദുനിയാവിന്റെ രീതിയാണെന്ന് ഹകീം അസ്ഹരി ഉസ്താദ് നിരന്തരം ഉദ്‌ബോധിച്ചപ്പോൾ ആൾ പഴയ പടിയിലേക്ക് ഊർജസ്വലനായി മാറിത്തുടങ്ങി. വീണ്ടും ബുഖാറയുടെ പഴയകാല കാഴ്ചകൾ തേടി ഞങ്ങൾ പതിനാറംഗ സംഘം വാഹനം കയറി.

Latest