From the print
അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കല്‍: നടപടി ഊര്‍ജിതമാക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമായ വിവരം നല്‍കണം
അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്ന നടപടിയുമായി ജനങ്ങളുടെ കൂടി സഹകരണത്തോടെ മുന്നോട്ട് പോകാനാണ് തീരുമാനം.
കണ്ണൂര്‍ | അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്ന നടപടി ഊര്‍ജിതമാക്കുമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു. വഖ്ഫ് സ്വത്തുകള്‍ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാന്‍ മഹല്ല് കമ്മിറ്റികള്‍ തയ്യാറാകണം.
പല മഹല്ല് കമ്മിറ്റികളും ഇക്കാര്യത്തില്‍ വഖ്ഫ് ബോര്‍ഡിനെ സഹായിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വഖ്ഫ് കൈയേറ്റം സംബന്ധിച്ച് മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണം.
അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്ന നടപടിയുമായി ജനങ്ങളുടെ കൂടി സഹകരണത്തോടെ മുന്നോട്ട് പോകാനാണ് തീരുമാനം. കൈയേറ്റം സംബന്ധിച്ച് സര്‍വേ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. മഹല്ലുകളിലെ തര്‍ക്ക പരിഹാരങ്ങള്‍ക്കും ബോര്‍ഡ് മുന്‍കൈയെടുക്കും.
വഖ്ഫ് സംബന്ധിച്ച് നിയമ നടപടിയിലേക്ക് പോകുന്ന അവസ്ഥയുണ്ടാക്കരുതെന്നും ചെയര്‍മാന്‍ പറഞ്ഞു.