Connect with us

Kerala

തലക്കാട് സഹകരണ ബേങ്കിലെ നിയമന കോഴ; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടി യൂത്ത് കോണ്‍ഗ്രസ്

പണം പാര്‍ട്ടിക്ക് നല്‍കാതെ കോണ്‍ഗ്രസ് നേതാക്കളായ ബേങ്ക് ഡയറക്ടര്‍മാര്‍ കൈവശപ്പെടുത്തി എന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

Published

|

Last Updated

മലപ്പുറം|തിരൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടി യൂത്ത് കോണ്‍ഗ്രസ്. തിരൂരിലെ ബിപി അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ആണ് അടച്ചു പൂട്ടിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബേങ്കില്‍ കോഴ വാങ്ങി നിയമനം നടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. പണം പാര്‍ട്ടിക്ക് നല്‍കാതെ കോണ്‍ഗ്രസ് നേതാക്കളായ ബേങ്ക് ഡയറക്ടര്‍മാര്‍ കൈവശപ്പെടുത്തി എന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഓഫീസ് പൂട്ടിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. വിഷയം ഡിസിസിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കട്ടെ എന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

 

 

Latest