Connect with us

Kerala

മാടായി കോളജിലെ നിയമന വിവാദം; എംകെ രാഘവന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, കോലം കത്തിച്ചു

എം കെ രാഘവന്റെ പ്രതീകാത്മകമായ കോലവുമെടുത്താണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്

Published

|

Last Updated

കണ്ണൂര്‍ |  മാടായി കോളജ് നിയമന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ എം കെ രാഘവന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച്ച വൈകിട്ട് കുഞ്ഞിമംഗലം ടൗണില്‍ നിന്നും കുതിരുമ്മലിലുള്ള എം കെ രാഘവന്റെ വീട്ടിലേക്ക് പ്രകടനവുമായെത്തയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്

എം കെ രാഘവന്റെ പ്രതീകാത്മകമായ കോലവുമെടുത്താണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. വീടിന് മുന്നിലെത്തിയ പ്രകടനം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോലം കത്തിച്ചു.

നേരത്തെ എം കെ രാഘവനെ തടഞ്ഞ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്ത നടപടിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് മാടായി കോളജില്‍ പേര്‍ക്ക് ജോലി കൊടുത്തതും പിന്‍വലിക്കുമെന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ വഞ്ചിച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു

 

Latest