Connect with us

recruitment fraud case

നിയമന തട്ടിപ്പു കേസ്: മുഖ്യ പ്രതി അഖില്‍ സജീവ് പോലീസ് പിടിയില്‍

പത്തനംതിട്ട പോലീസ് തേനിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്

Published

|

Last Updated

തിരുവനന്തപുരം | നിയമന തട്ടിപ്പു കേസിലെ മുഖ്യ പ്രതി ഒളിവിലായിരുന്ന അഖില്‍ സജീവ് പോലീസ് പിടിയില്‍. പത്തനംതിട്ട പോലീസ് തേനിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമെ നിയമന തട്ടിപ്പിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ എന്നാണു പോലീസ് പറയുന്നത്.

കെ എം എം എല്‍, ബിവ്‌റജസ്, കെല്‍ട്രോണ്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുനടത്തി നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയതായി പരാതിയുണ്ട്. കൊല്ലം കൈത ക്കോട് സ്വദേശി സിജു ജോര്‍ജിന് കെഎംഎംഎലില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ, വള്ളി ക്കോട് സ്വദേശി വിനോദ് കുമാറിന് ബിവ്‌റജസില്‍ സെയില്‍സ്മാന്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ, ബന്ധുവിനു കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്ത് കോന്നി ഐരവണ്‍ സ്വദേശി അനീഷില്‍നിന്ന് ഒരു ലക്ഷം രൂപ, മകള്‍ക്ക് കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്ത് പന്തളം സ്വദേ ശിയായ മുന്‍ കോളജ് അധ്യാപകനില്‍നിന്ന് 30,000 രൂപ എന്നിങ്ങനെ വാങ്ങിയെന്നു പോലീസില്‍ പരാതിയുണ്ട്. ഇയാള്‍ക്കെതിരെ പത്തനംതിട്ട മുന്‍സിഫ്, സബ് കോടതികളില്‍ നാലു കേസുകളുണ്ട്.

2022 ല്‍ സി ഐ ടി യു ജില്ലാ നേതൃത്വം കേസ് കൊടുത്തതോടെ ഒളിവില്‍ കഴിഞ്ഞു ദുരൂഹമായാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്. ഇടയ്ക്കു സ്വദേശമായ വള്ളിക്കോട്ടു വന്നുപോയിരുന്നു. ഇടക്കാലത്ത് സുഹൃത്തുമായി ചേര്‍ന്നു മീന്‍കടയും നടത്തിയിരുന്നു. ഭാര്യ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ നോട്ടിസ് അയച്ചെങ്കിലും കോടതിയില്‍ ഹാജരായിട്ടില്ല. അഖില്‍ പലര്‍ക്കും ലക്ഷങ്ങള്‍ കൊടുക്കാനുണ്ടെന്നും പലരില്‍നിന്നായി ലക്ഷങ്ങള്‍ കടം വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

 

Latest