Connect with us

Kerala

പി എസ് സിയുടെ പേരില്‍ നിയമന തട്ടിപ്പ്; ഒരു പ്രതിയുടെ ചിത്രം കൂടി പുറത്തുവിട്ട് പോലീസ്

വാട്്സ് ആപ് വീഡിയോ കോള്‍ വഴി ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്തത് ഈ പ്രതിയാണെന്ന് പോലീസ് പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | പിഎസ്‌സിയുടെ വ്യാജ നിയമന ഉത്തരവ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരു പ്രതിയുടെ ചിത്രം കൂടി പുറത്തുവിട്ട് പോലീസ്. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി രാജലക്ഷ്മിയുടെ സഹായിയുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടത്. വാട്്സ് ആപ് വീഡിയോ കോള്‍ വഴി ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്തത് ഈ പ്രതിയാണെന്ന് പോലീസ് പറഞ്ഞു

കേസില്‍ തൃശൂര്‍ സ്വദേശിനി രശ്മി പോലീസില്‍ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചത്. പരീക്ഷ എഴുതാതെ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതികളായ ആര്‍ രാജലക്ഷ്മി, വാവ അടൂര്‍ എന്നിവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരെയും പിടികൂടാനായിട്ടില്ല.

ടൂറിസം, വിജിലന്‍സ്, ഇന്‍കംടാക്‌സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ക്ലര്‍ക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നാലു ലക്ഷം വീതം പണം നല്‍കിയവര്‍ ഈ നിയമന ഉത്തരവുമായി പി എസ് എസി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

Latest