Connect with us

Kerala

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം; എ കെ ബാലന്റെ പ്രസ്താവനയില്‍ പ്രതിഷേധവുമായി സിറോ മലബാര്‍ സഭ

എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അഴിമതി നടക്കുന്നുവെന്ന് ആരോപിക്കുന്ന ബാലന്‍ യാഥാര്‍ഥ്യം പഠിച്ച ശേഷം പ്രതികരിക്കണമെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം | എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പി എസ് സിക്ക് വിടണമെന്ന എ കെ ബാലന്റെ പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി സിറോ മലബാര്‍ സഭ. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കമാണിതെന്ന് സഭ ആരോപിച്ചു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ആക്ഷേപിക്കാനുള്ള നീക്കം അപലപനീയമാണ്.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അഴിമതി നടക്കുന്നുവെന്ന് ആരോപിക്കുന്ന ബാലന്‍ യാഥാര്‍ഥ്യം പഠിച്ച ശേഷം പ്രതികരിക്കണമെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തലങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തി ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ ശ്രമിക്കാതെയാണ് വിദ്യാഭ്യാസ ഏജന്‍സികളെ ആക്ഷേപിക്കുന്നതെന്നും സഭ കുറ്റപ്പെടുത്തി.

 

Latest