Connect with us

Kerala

നിയമനക്കോഴ; അഖില്‍ സജീവിനെതിരെ വീണ്ടും കേസ്

കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പത്തനംതിട്ട വലിയകുളം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

Published

|

Last Updated

പത്തനംതിട്ട | നിയമന കോഴയുമായി ബന്ധപ്പെട്ട് അഖില്‍ സജീവിനെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പത്തനംതിട്ട വലിയകുളം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

അഖില്‍ സജീവിനെ ഒന്നാം പ്രതിയും യുവമോര്‍ച്ച നേതാവ് രാജേഷിനെ രണ്ടാം പ്രതിയുമാക്കി റാന്നി പോലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് രാജേഷ് ആണെന്ന് പോലീസ് പറയുന്നു.

അതിനിടെ, ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് തന്റെ ആരോപണം കളവാണെന്ന് പരാതിക്കാരനായ ഹരിദാസന്‍ സമ്മതിച്ചു. അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയിട്ടില്ല.

പോലീസ് ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. സി സി ടി വി ദൃശ്യങ്ങള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് താന്‍ പറഞ്ഞത് നുണയാണെന്ന് പരാതിക്കാരന്‍ പറഞ്ഞത്.