Connect with us

Kerala

നിയമനക്കോഴ: അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് സമ്മതിച്ച് ബാസിതും

മന്ത്രിയുടെ പി എയുടെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനാണ്. ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് അങ്ങനെ ചെയ്തതെന്നും ബാസിത്.

Published

|

Last Updated

തിരുവനന്തപുരം | നിയമനക്കോഴ കേസില്‍ ആരോഗ്യ മന്ത്രിയുടെ പി എ. അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് സമ്മതിച്ച് ബാസിതും. പോലീസ് ചോദ്യം ചെയ്യലിലാണ് ബാസിത് ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുടെ പി എയുടെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനാണ്. ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് അങ്ങനെ ചെയ്തതെന്നും ബാസിത് പറഞ്ഞു.

ബാസിത്തും റഹീസും ലെനിനും ചേര്‍ന്നാണ് അഖില്‍ സജീവിനെ കൊണ്ട് ഹരിദാസനെ ഫോണ്‍ വിളിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാന്‍ നിര്‍ദേശിച്ചത് ബാസിത്താണ്. ആരോഗ്യ മന്ത്രിയെയും പി എയെയും അപകീര്‍ത്തിപ്പെടുത്താനും പണം തട്ടിയെടുക്കാനും നടത്തിയ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ ബാസിത്താണെന്നും പോലീസ് പറയുന്നു.

ബാസിതിനെ കോടതി റിമാന്‍ഡ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

 

---- facebook comment plugin here -----

Latest