Ongoing News
ലോക ചെസ്സില്‍ സമനില തന്നെ; ഗുകേഷും ലിറേനും ഒപ്പത്തിനൊപ്പം
ഒമ്പതാം ഗെയിമില്‍ 54 നീക്കങ്ങള്‍ക്കു ശേഷമാണ് ഇരു താരങ്ങളും സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചത്.
സിംഗപ്പുര്‍ | ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാമതും സമനില. ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറേനും തമ്മിലുള്ള ഒമ്പതാം ഗെയിമും തുല്യതയില്‍ അവസാനിക്കുകയായിരുന്നു.
54 നീക്കങ്ങള്‍ക്കു ശേഷമാണ് ഇരു താരങ്ങളും സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചത്. ഇതോടെ ഇരുവര്‍ക്കും 4.5 പോയിന്റ് വീതമായി.
ആദ്യ മത്സരം ലിറേന്‍ വിജയിച്ചപ്പോള്‍ മൂന്നാം മത്സരം ഗുകേഷിന് അനുകൂലമാവുകയായിരുന്നു. 14 മത്സര പരമ്പരയില്‍ ഏഴെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു.
---- facebook comment plugin here -----