Connect with us

From the print

ആവർത്തിക്കുന്ന വൻ ദുരന്തങ്ങൾ

നിയന്ത്രണവും മുൻകരുതലുകളുമില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തുന്ന മതചടങ്ങുകളാണ് മിക്കപ്പോഴും അപകടങ്ങളിലേക്ക് നയിക്കുന്നത്

Published

|

Last Updated

ലക്നോ | ഹാഥ്റസിലേതിന് സമാനമായ നിരവധി ദുരന്തങ്ങൾക്കാണ് സമീപ വർഷങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളത്. നിയന്ത്രണവും മുൻകരുതലുകളുമില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തുന്ന മതചടങ്ങുകളാണ് മിക്കപ്പോഴും അപകടങ്ങളിലേക്ക് നയിക്കുന്നത്.
2023 മാർച്ച് 31: ഇൻഡോർ നഗരത്തിലെ ക്ഷേത്രത്തിൽ രാമനവമി ആഘോഷത്തിനിടെ കിണറിനു മുകളിലെ സ്ലാബ് തകർന്ന് 36 പേർ മരിച്ചു.

2022 ജനുവരി ഒന്ന്: ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ജീവൻ നഷ്ടമായത് 12 പേർക്ക്.
2015 ജൂലൈ 14: ആന്ധ്രാ പ്രദേശിലെ രാജമുണ്ട്രി പുഷ്‌കരം ഉത്സവത്തിനിടെ ഗോദാവരീ തീരത്തെ സ്നാനഘട്ടിൽ തിക്കിലും തിരക്കിലും അകപ്പെട്ട് 27 തീർഥാടകർ മരിച്ചു.
2014 ഒക്ടോബർ മൂന്ന്: ദസറ ആഘോഷങ്ങൾക്കു പിന്നാലെ പാറ്റ്നയിലെ ഗാന്ധി മൈതാനത്തുണ്ടായ തിക്കിലും തിരക്കിലും 32 പേർ മരിച്ചു.
2013 ഒക്‌ടോബർ 13: മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ രത്തൻഗഢ് ക്ഷേത്രത്തിനു സമീപം നവരാത്രി ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പൊലിഞ്ഞത് 115 ജീവൻ.
2012 നവംബർ 19: പാറ്റ്നയിലെ ഗംഗാ തീരത്തുള്ള അദാലത്ത് ഘട്ടിൽ ഛത്ത് പൂജക്കിടെ തിക്കും തിരക്കിലും 20 പേർ മരിച്ചു.
2011 നവംബർ എട്ട്: ഹരിദ്വാറിൽ ഗംഗാ തീരത്തെ ഹർ- കി- പൗരി ഘട്ടിലുണ്ടായ തിക്കിലും തിരക്കിലും 20 പേർ മരിച്ചു.
2011 ജനുവരി 14: ഇടുക്കി പുൽമേട്ടിൽ ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടകർക്കിടയിലേക്ക് ജീപ്പ് പാഞ്ഞുവന്നുണ്ടായ തിക്കിലും തിരക്കിലും മരിച്ചത് 104 പേർ.
2010 മാർച്ച് നാല്: ഉത്തർ പ്രദേശിലെ പ്രതാപ്ഗഢിൽ കൃപാലു മഹാരാജ് രാം ജാങ്കി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 63 പേർ മരിച്ചു.
2008 സെപ്തംബർ 30: രാജസ്ഥാൻ ജോധ്പൂരിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തിൽ സ്ഫോടനമുണ്ടായെന്ന അഭ്യൂഹത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും ജീവൻ നഷ്ടമായത് 250ഓളം പേർക്കാണ്.
2008 ആഗസ്റ്റ് മൂന്ന്: ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ നൈനാ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 162 പേർ.
2005 ജനുവരി 25: മഹാരാഷ്ട്ര സതാര ജില്ലയിലെ മന്ധർദേവി ക്ഷേത്രത്തിൽ വാർഷിക തീർഥാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 340ലധികം ഭക്തരാണ് മരിച്ചത്.
2003 ആഗസ്റ്റ് 27: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കുംഭമേളയിൽ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ചു.

Latest