Connect with us

heavy rain tamilnadu

തമിഴ്‌നാട്ടിലെ മുഴുവന്‍ തീരദേശ ജില്ലകളിലും റെഡ് അലേര്‍ട്ട്

അടുത്ത രണ്ട് ദിവസം അതിതീവ്ര മഴയും കാറ്റും

Published

|

Last Updated

ചെന്നൈ |  കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടില്‍ മുഴുവന്‍ തീരദേശ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന രണ്ട് ദിവസം അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് തലസ്ഥാനമായ ചെന്നൈ ഉള്‍പ്പടെയുള്ള 16 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കാരക്കല്‍, പുതിച്ചേരി എന്നിവടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമാണ്. നിരവധി പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ശക്തമായ മഴക്ക് പുറമേ കനത്ത കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

 

 

Latest